കണ്ണൂർ: ഈ വര്‍ഷത്തെ ലേബര്‍ രജിസ്ട്രേഷന് പുതുക്കുന്നതിനും പുതിയ രജിസ്ട്രേഷന് എടുക്കുന്നതിനും ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് രജിസ്ട്രേഷന് പുതുക്കുന്നതിന് സ്ക്വാഡ് പരിശോധന നടത്തുന്നു.
എല്ലാ സ്ഥാപന ഉടമകളും വ്യാപാരി വ്യവസായ പ്രതിനിധികളും സഹകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്)അറിയിച്ചു. തീയതി, താലൂക്ക്, ഓഫീസിന്റെ പേര് എന്ന ക്രമത്തില്‍. ഫെബ്രുവരി 11, 12 – ഇരിട്ടി – അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഇരിട്ടി, 15, 17 -പയ്യന്നൂര്‍ – അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, പയ്യന്നൂര്‍. 19,20 – തളിപ്പറമ്പ് – അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, തളിപ്പറമ്പ്. 22, 24 – തലശേരി – അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, തലശേരി ഒന്നാം സര്‍ക്കിള്‍. 26, 27 – അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, കൂത്തുപറമ്പ്. മാര്‍ച്ച് ഒന്ന്, രണ്ട്- കണ്ണൂര്‍ – അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍, നാല്, അഞ്ച് – അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍. 15, 16 – അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍.