• Home
  • Kolakkad
  • സാന്തോം സ്നേഹക്കൂട്-90 യുടെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.
Kolakkad

സാന്തോം സ്നേഹക്കൂട്-90 യുടെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

കൊളക്കാട്: സാന്തോം ഹയർ സെക്കണ്ടറി സ്കൂളിലെ 1990 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം അഡ്വ സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സാന്തോം സ്നേഹക്കൂട്-90 എന്ന പേരിൽ ആരംഭിച്ച വാട്ട്സ് ആപ് കൂട്ടായ്മയാണ് ഉത്സാഹ് – 2022 എന്ന പേരിൽ പ്രൗഢ ഗംഭീരമായ പൂർവ്വ വിദ്യാർത്ഥി സംഗമം ഒരുക്കിയത്. ബാച്ചിലെ 118 ഓളം വരുന്ന വിദ്യാർത്ഥികളിൽ 65 ഓളം വിദ്യാർത്ഥികളും 14 അധ്യാപകരും 4 അനധ്യാപകരും മറ്റ് വിശിഷ്ടാതിഥികളും പഠന പ്രതിഭകളുമായി നൂറോളം പേർ പങ്കെടുത്തു. യോഗത്തിന് സാന്തോം സ്നേഹക്കൂട്-90 യുടെ രക്ഷാധികാരിയായ ഫാദർ ജോഷി തോമസ് സി. എം ഐ അധ്യക്ഷതവഹിച്ചു. പൂർവ്വ അധ്യാപകനായ മാത്യു പി.എം കേക്കുമുറിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. ബാച്ചിലെ അംഗങ്ങളുടെ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ വിജയിച്ച പഠന പ്രതിദകളായകുട്ടികളെ പഞ്ചായത്ത് മെമ്പർ സുരഭി റിജോ മെമന്റോ നൽകി ആദരിച്ചു.
പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ പൂർവ്വ അധ്യാപകർക്ക് മെമന്റോ നൽകി ആദരിച്ചു. സാന്തോം ഹൈസ്ക്കൂളിലെ പഠന പിന്നോക്കക്കാർക്കായി 90 ബാച്ച് ഏർപ്പെടുത്തിയ ‘നന്മ’ പഠന സഹായ നിധി പൂർവ്വ അധ്യാപികയായ റോസമ്മ പി ഡി ഹെഡ് മിസ്ട്രസ്സിനു കൈമാറി.
പഠനത്തിൽ മികവു തെളിയിക്കുന്ന ബാച്ച് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ പ്രൊഫിഷൻസി അവാർഡ് രക്ഷാധികാരിയായ ഫാദർ ബിനു ജോസഫ് ഒ സി ഡി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.
വിശിഷ്ടാതിഥിയായ തദേവൂസ് അഭിലാഷ് കൊളക്കാട് പുല്ലാങ്കുഴൽ കലാവിരുന്ന് നടത്തി. സാന്തോം ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സോളി തോമസ്, സാന്തോം സ്നേഹക്കൂട് 90 കോർഡിനേറ്റർ ജോസ് സ്റ്റീഫൻ , കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ നിബു ജോർജ്ജ്, ദീപ ജോൺ , സെക്രട്ടറി ജോഫി ജോസ് എന്നിവർ സംസാരിച്ചു. പൂർവ്വ അധ്യാപകർ പൂർവ്വ വിദ്യാർത്ഥികളുമായി സംവദിച്ചു. ബാച്ച് അംഗങ്ങളുടെയും അവരുടെ മക്കളുടെയും പൂർവ്വ അധ്യാപകരുടെയും കലാപരിപാടികളും , പരിചയപ്പെടൽ, വിഭവ സമ്യദ്ധമായ ഉച്ചഭക്ഷണം എന്നിവയും ഉണ്ടായിരുന്നു. അസി. കോർഡിനേറ്റർ മനോജ് വള്ളാം കോട്ട്, ഷാജു പള്ളിത്താഴത്ത്, ജോളി ചാക്കോ , സുജാത , ഷാലി എന്നിവർ നേതൃത്വം നൽകി.

Related posts

കൊളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു…

Aswathi Kottiyoor

ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

Aswathi Kottiyoor
WordPress Image Lightbox