23.6 C
Iritty, IN
October 3, 2023
  • Home
  • Kolakkad
  • കൊളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു…
Kolakkad

കൊളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു…

കൊളക്കാട്:   കൊളക്കാട് ടൗണിലെ  വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ രാത്രി ഒരു മണിക്ക് അടുത്താണ് സ്ഥാപനങ്ങളിൽ മോഷണം നടന്നത്. ടൗണിലെ ന്യൂ മലബാർ എന്റർപ്രൈസസ്, ശ്രീലകം ഫിനാൻസ്, ഫ്രണ്ട്സ് മൊബൈൽസ്  , കള്ള് ഷാപ്പ് എന്നിവിടങ്ങളിലാണ്  മോഷണം നടന്നത്. ന്യൂ മലബാർ എന്റർപ്രൈസസിൽ നിന്നും പണം  മോഷണം പോയതായി കടയുടമ പറയുന്നു ,  ഫ്രണ്ട്സ് മൊബൈൽസ് ഷോപ്പിൽ മൂന്നു മൊബൈൽ  ഫോണുകൾ  ചാർജറുകൾ എന്നിവ മോഷണം പോയിട്ടുണ്ട്.  സമീപത്തെ ശ്രീലകം ഫിനാൻസ് എന്ന സ്ഥാപനത്തിൽ മോഷണ ശ്രമവും നടത്തി. കൂടാതെ കള്ളുഷാപ്പിൽ കയറി  നാല് ലിറ്റർ കള്ളും കുപ്പിയും ഗ്ലാസും മോഷ്ടിച്ചു.

 

 

ടൗണിലെ സി സി ടി വി ക്യാമറകൾ മോഷ്ടാക്കൾ തിരിച്ച് വച്ചിട്ടുണ്ട്. രണ്ട് പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സി സി ടി വി യിൽ വ്യക്തമാണ്.

രണ്ട് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കൊളക്കാട് ടൗണിൽ മോഷണം നടക്കുന്നത്. ആദ്യ തവണ വ്യാപാര ഭവനിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ആയിരുന്നു മോഷണം, രണ്ടാം തവണ ഇപ്രാവശ്യം കയറിയ അതേ മൊബൈൽ ഷോപ്പിൽ കയറി നാൽപ്പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കുകയുണ്ടായി. ഈ രണ്ട് പ്രാവിശ്യവും പോലീസിന് കള്ളനെ പിടിക്കുവാൻ സാധിച്ചിരുന്നില്ലായെന്ന് വ്യാപാരികൾ ആരോപിച്ചു.

തുടർച്ചയായ മോഷണങ്ങളിൽ കൊളക്കാടിലെ വ്യാപാരികളും പ്രദേശവാസികളും ആശങ്കയിലാണ്.

Related posts

സാന്തോം സ്നേഹക്കൂട്-90 യുടെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

𝓐𝓷𝓾 𝓴 𝓳

5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

𝓐𝓷𝓾 𝓴 𝓳

ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox