• Home
  • Kolakkad
  • ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
Kolakkad

ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കൊളക്കാട് താന്നിക്കുന്നിന് സമീപം ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുളക്കൂറ്റി സ്വദേശി കീച്ചേരി ഷൈജു, നിടുംപുറംചാല്‍ സ്വദേശിനിയും കൊളക്കാട് സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ പലേരി സജിത്തിന്റെ മകള്‍ ആഷിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ആഷിഖയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം. നിടുംപുറംചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ട കാറിലിടിച്ച ശേഷം പുളക്കൂറ്റിയില്‍ നിന്ന് കൊളക്കാടിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഷൈജുവും ആഷികയും ഓട്ടോറിക്ഷയുടെ അടിയലകപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ ഓട്ടോറിക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Related posts

സംസ്ഥാനതല മികച്ച അദ്ധ്യാപകനുള്ള സ്പെഷ്യൽ ജൂറി അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസിന്

Aswathi Kottiyoor

കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് പന്നിപനി സ്ഥിരീകരിച്ചു.

Aswathi Kottiyoor

5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

Aswathi Kottiyoor
WordPress Image Lightbox