• Home
  • Kolakkad
  • കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് പന്നിപനി സ്ഥിരീകരിച്ചു.
Kolakkad

കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് പന്നിപനി സ്ഥിരീകരിച്ചു.

കൊളക്കാട്: കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്ക് പന്നിപനി സ്ഥിരീകരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ പന്നിഫാമിലെ പത്തോളം പന്നികള്‍ രോഗം ബാധിച്ച് ചത്തിരുന്നു. പന്നിയുടെ സാമ്പിള്‍ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് പന്നിപനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പന്നിഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുകയാണ് സാധാരണ നടപടി ക്രമം. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Related posts

5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

Aswathi Kottiyoor

സാന്തോം സ്നേഹക്കൂട്-90 യുടെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

Aswathi Kottiyoor

കൊളക്കാട് ഹയർസെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox