• Home
  • Eranakulam
  • പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് 13 വയസ്സുകാരൻ മരിച്ചു; മുത്തച്ഛന് ഗുരുതര പരുക്ക്.
Eranakulam

പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് 13 വയസ്സുകാരൻ മരിച്ചു; മുത്തച്ഛന് ഗുരുതര പരുക്ക്.

കൊച്ചി: പെരുമ്പാവൂരിൽ കീഴില്ലം സൗത്തു പരുത്തിവേലിപ്പടിയിൽ ഇരുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞു താഴ്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ചെറുമകൻ ഹരിനാരായണൻ(13) ആണ് മരിച്ചത്. പരുക്കേറ്റ മുത്തച്ഛൻ ഗുരുതര പരുക്കുകളോടെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നു രാവിലെ ആറരയോടെയാണു നാടിനെ നടുക്കിയ അപകടം. അപകട സമയത്തു മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ ഒരാൾ മുകളിലെ നിലയിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു.

അപകടമുണ്ടായതോടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു അഗ്നിരക്ഷാസേന എത്തിയാണ് ഭിത്തിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. നാട്ടുകാരും പൊലീസുമെല്ലാം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടു ദിവസമായി മഴയുണ്ടായിരുന്നതിനാൽ ഭിത്തി ഇരുന്നതാണെന്നു കരുതുന്നു.

Related posts

ഇടുക്കി ഡാം തുറന്നാലും ആശങ്ക വേണ്ട, വെള്ളം തുറന്നുവിടുക കുറഞ്ഞ അളവില്‍ മാത്രം.

Aswathi Kottiyoor

തൃശൂരിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ –

Aswathi Kottiyoor

വിദ്യാര്‍ത്ഥി സംഘര്‍ഷം, മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു

Aswathi Kottiyoor
WordPress Image Lightbox