• Home
  • Eranakulam
  • വിദ്യാര്‍ത്ഥി സംഘര്‍ഷം, മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു
Eranakulam

വിദ്യാര്‍ത്ഥി സംഘര്‍ഷം, മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു

കൊച്ചി:
വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു.ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിലാണ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മഹാരാജാസ് കോളേജില്‍ സംഘര്‍ഷമുണ്ടായത്.

ഇന്നലെ വൈകിട്ട് എസ്‌എഫ്‌ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി. 10 പേര്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മഹാരാജാസ് കോളേജില്‍ പ്രകടനം നടത്തുന്നതിനിടയിലായിരുന്നു സംഘര്‍ഷം. പ്രകടനത്തിനിടെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷ പരാതികളില്‍ അന്വേഷണം നടത്താന്‍ ഡോ. രമ കണ്‍വീനറും ഡോ.അബ്ദുല്‍ ലത്തീഫ് ,വിശ്വമ്മ പി.എസ് എന്നിവര്‍ അംഗങ്ങളുമായി കമ്മീഷനെ നിയമിച്ചു.

Related posts

പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് 13 വയസ്സുകാരൻ മരിച്ചു; മുത്തച്ഛന് ഗുരുതര പരുക്ക്.

Aswathi Kottiyoor

ഇരകളാകുന്ന കുട്ടികൾക്ക്‌ ഇനി പിരിമുറുക്കമില്ലാതെ മൊഴി നൽകാം ; കേരളത്തിലെ ആദ്യ ശിശുസൗഹൃദ പോക്‌സോ കോടതി എറണാകുളത്ത്‌.*

Aswathi Kottiyoor

ഇടുക്കി ഡാം തുറന്നാലും ആശങ്ക വേണ്ട, വെള്ളം തുറന്നുവിടുക കുറഞ്ഞ അളവില്‍ മാത്രം.

Aswathi Kottiyoor
WordPress Image Lightbox