23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • പേരാവൂർ അഗ്നിരക്ഷാ നിലയത്തിനു പുതിയ മൾട്ടി യൂട്ടിലിറ്റി വാഹനവും വാട്ടർ ടെണ്ടറും ലഭിച്ചു
kannur

പേരാവൂർ അഗ്നിരക്ഷാ നിലയത്തിനു പുതിയ മൾട്ടി യൂട്ടിലിറ്റി വാഹനവും വാട്ടർ ടെണ്ടറും ലഭിച്ചു

പേരാവൂർ അഗ്നിരക്ഷാ നിലയത്തിനു പുതിയ മൾട്ടി യൂട്ടിലിറ്റി വാഹനവും വാട്ടർ ടെണ്ടറും ലഭിച്ചു. ചെങ്കുത്തായ കയറ്റങ്ങളിലും ഇടുങ്ങിയ റോഡുകളിലും കൂടുതൽ കരുത്തോടെ രക്ഷാപ്രവർത്തനം നടത്താൻ സഹായമാകുന്ന വാഹനമാണിവ.
ജില്ലയിൽ കാലവർഷക്കെടുതികളും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുന്ന നിലയമെന്ന നിലയിലാണ് നേരത്തെ ഇരിട്ടിക്കും ഇപ്പോൾ പേരാവൂരിലും ഈ വാഹനങ്ങൾ വാഹനം അഗ്നിരക്ഷാ വകുപ്പ് നൽകിയത്. ഫോർവീൽ ഡ്രൈവ് ആണിത്. ഏത് കയറ്റവും നിഷ്പ്രയാസം ഓടി കയറും.

രണ്ട് ക്യാബിനോട് കൂടിയ വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് ഇരുന്നു പോകാനാകും. കൂടുതൽ ആധുനിക ഉപകരണങ്ങൾ ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പേരാവൂർ നിലയത്തിലെ സേനാംഗങ്ങൾ. പേരാവൂർ അഗ്നി രക്ഷാ നിലയം ഇതോടെ പൂർണ സജ്ജമായെന്നും അധികൃതർ പറഞ്ഞു.
പുതിയ വാഹനങ്ങൾ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലനും വാർഡ് മെമ്പർ നൂറുദ്ധീനും ഫ്ലാഗ് ഓഫ് ചെയ്തു. അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥരായ സി ശശി, വി വി ബെന്നി, ടി കെ വിനു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related posts

കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ക​ൾ വ​ർ​ധി​പ്പി​ക്കും

Aswathi Kottiyoor

ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി

Aswathi Kottiyoor

ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 66 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox