24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച് കേന്ദ്രം
Kerala

സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച് കേന്ദ്രം

സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അഗ്നിപഥ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ഇടക്കാല സേവന മാതൃകയിൽ നാലു വർഷത്തെയ്ക്കാണ് സൈനികരെ നിയമിക്കുക. നിലവിലെ വ്യവസ്ഥയനുസരിച്ച് 15 വർഷമോ അതിലധികമോ ആണ് സേവനകാലം. ഈ വ്യവസ്ഥയാണ് അടിമുടി പരിഷ്‌കരിച്ചിട്ടുള്ളത്.

പുതിയ പദ്ധതി പ്രകാരം 17.5 വയസിനും 21 വയസിനും ഇടയിലുളള 45,000 ഓളം പേർക്ക് നാലു വർഷത്തേക്ക് സർവീസിൽ പ്രവേശിക്കാം. നാല് വർഷത്തേക്ക് നിയമിക്കുന്ന സെെനികർ അഗ്നിവീർ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വർഷത്തിന്‌ ശേഷം പിരിഞ്ഞുപോകാം. മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും.

സ്ഥിര നിയമനം നടത്തുമ്പോൾ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെൻഷൻ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വർഷ നിയമനം. ഈ കാലയളവിൽ 30,000 മുതൽ 40,000 വരെ ശമ്പളവും സൈനികർക്ക് ലഭിക്കും. ആരോഗ്യ ഇൻഷൂറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.

Related posts

വുമണ്‍ ഫിലിം ഫെസ്റ്റ്

Aswathi Kottiyoor

രണ്ടാം നൂറുദിന പരിപാടി ; സഹകരണ മേഖലയിൽ 500 സ്ഥിരം നിയമനം

Aswathi Kottiyoor

ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കാൻ ഫെയ്സ് റെക്കഗ്നിഷൻ.

Aswathi Kottiyoor
WordPress Image Lightbox