25.5 C
Iritty, IN
October 1, 2024
  • Home
  • Kerala
  • കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
Kerala

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കർണാടക മുതൽ കന്യാകുമാരി മേഖല വരെ നീണ്ടു നിന്ന ന്യൂനമർദ്ദ പാത്തി നിലവിൽ വടക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുള്ളത്.

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

കൊല്ലത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ മലയോരമേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‍ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related posts

പേരാവൂർ പഞ്ചായത്ത് ഒന്നാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കി

Aswathi Kottiyoor

കാർഷിക മേഖല കാർബൺ മുക്തമാകണം : മന്ത്രി പി പ്രസാദ്

Aswathi Kottiyoor

സ്വര്‍ണവില വീണ്ടും 44,000 തൊട്ടു; 10 ദിവസത്തിനിടെ വര്‍ധിച്ചത് 750 രൂപ

Aswathi Kottiyoor
WordPress Image Lightbox