23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പേരാവൂർ പഞ്ചായത്ത് ഒന്നാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കി
Kerala

പേരാവൂർ പഞ്ചായത്ത് ഒന്നാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കി

പേരാവൂർ പഞ്ചായത്തിൽ ഒന്നാംഘട്ട കോവിഡ് വാക്‌സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയതായി പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും അറിയിച്ചു.18 വയസ്സിന് മുകളിൽ വാക്‌സിൻ ആവശ്യമായ 19088 പേരാണ് 16 വാർഡുകളിലായി പഞ്ചായത്തിലുള്ളത്.കോവിഡ് ബാധിതർ,അലർജി ഉള്ളവർ,കോവിഡ് ബാധിച്ച് മൂന്ന് മാസം തികയാത്തവർ,വാക്‌സിൻ സ്വീകരിക്കാൻ താല്പര്യപ്പെടാത്തവർ എന്നിവരടക്കം 600 പേർക്കൊഴികെയുള്ള വാക്‌സിനേഷനാണ് പൂർത്തിയാക്കിയത്.

പേരാവൂർ നിയോജക മണ്ഡലത്തിൽ ഒന്നാമതും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ മൂന്നാമതായും വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പഞ്ചായത്താണ് പേരാവൂർ.കോളയാട്,കണിച്ചാർ പഞ്ചായത്തുകളാണ് 100 ശതമാനം വാക്‌സിനേഷൻ പൂർത്തീകരിച്ച മറ്റ് രണ്ട് പഞ്ചായത്തുകൾ.

പഞ്ചായത്തിലെ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് എത്രയുമുടനെ വാക്‌സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പി.പി.വേണുഗോപാലൻ പറഞ്ഞു.വാക്‌സിനേഷന് വേണ്ടി പ്രത്യേകം സൗകര്യമൊരുക്കിയ പഞ്ചായത്താണ് പേരാവൂർ.ലയൺസ് ക്ലബ് ഹാൾ,പേരാവൂർ പഞ്ചായത്ത് ഡിജിറ്റൽ ലൈബ്രറി ഹാൾ,പെരുമ്പുന്ന അർച്ചന ആസ്പത്രിഎന്നിവിടങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കി.കൂടാതെ ആദിവാസി കോളനിവാസികൾക്കായി മുരിങ്ങോടി വായനശാല ഹാളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പും സംഘടിപ്പിച്ചു.

അഗതി മന്ദിരങ്ങളിലും കിടപ്പുരോഗികളുടെ വീടുകളിലും നേരിട്ടെത്തി വാക്‌സിൻ നല്കി. ഇതിന് പുറമെ,അതിഥി തൊഴിലാളികൾക്കും പഞ്ചായത്ത് പരിധിയിലെ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ലഭ്യതയ്ക്ക് അനുസരിച്ചും വാക്‌സിൻ നൽകി.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ,വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എം.ശൈലജ ,താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ,വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ.സന്ദീപ്,ഹെല്ത്ത് ഇൻസ്‌പെക്ടർ എസ്.പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒന്നാം ഘട്ട വാക്‌സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയത്.പഞ്ചായത്തിലെ മറ്റ് വാർഡ് മെമ്പർമാർ,ആരോഗ്യവകുപ്പ് പ്രവർത്തകരായ ജെസി സെബാസ്റ്റ്യൻ,എം.എസ്.ഷബ്‌ന,കെ.ആർ.വൽസല,രേഷ് ന മഹേഷ്,നിമ്മി,അതുല്യ,നിത എന്നിവർ വാക്‌സിൻ യഞ്ജത്തിൽ പങ്കാളികളായി.

Related posts

ചരിത്രം സൃഷ്ടിച്ച് ഇലോൺ മസ്‌ക്: ഒരു ദിവസംകൊണ്ട് സമ്പത്തിലുണ്ടായ വർധന 2,71,50,00,000,000 രൂപ.

Aswathi Kottiyoor

ജില്ലാ ആശുപത്രിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ*

Aswathi Kottiyoor

ഫോൺ ഓഫാക്കി ശ്രീകാന്ത് വെട്ടിയാർ ‘മുങ്ങി

Aswathi Kottiyoor
WordPress Image Lightbox