26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ലോക വയോജനദിനാചരണവും ഗാന്ധി ജയന്തി ദിനാഘോഷവും സംഘടിപ്പിച്ചു.
Uncategorized

കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ലോക വയോജനദിനാചരണവും ഗാന്ധി ജയന്തി ദിനാഘോഷവും സംഘടിപ്പിച്ചു.

കേളകം: ലോക വയോജന ദിനവും ഗാന്ധിജയന്തി ദിനാഘോഷവും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. മെറിൻ ഡാനിയേൽ വയോജനദിന സന്ദേശം നൽകി. ജോൺ കെ ജേക്കബ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ വയോജനദിന പ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികളായ സോയാ രാജു, ബ്ളസ്സി സാബു, ദൃശ്യാരാജ്, അയോണ അന്ന ഷൈജു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഹന്നാ ഷാജി സ്വാഗതവും ശിവന്യ വിനോദ് നന്ദിയും പറഞ്ഞു. ഗാന്ധി ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു. തുടർന്ന്, കുട്ടികള്‍ സ്കൂളും പരിസരവും സ്കൂളിലേക്കുള്ള വഴികളും അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ വൃത്തിയാക്കി.

Related posts

പുതിയ നീക്കവുമായി കെഎസ്‍ഇബി, ഓഫീസുകളിൽ ഇനി എല്ലാം ഒരാള്‍ കാണും, കേള്‍ക്കുകയും ചെയ്യും; സിസിടിവി സ്ഥാപിക്കും

Aswathi Kottiyoor

ദ്രാവിഡിന് പിന്നാലെ ഒരു മുൻ ഇന്ത്യൻ പരിശീലകൻ കൂടി രാജസ്ഥാൻ റോയൽസിൽ; ബാറ്റിംഗ് കോച്ചായി എത്തുക വിക്രം റാത്തോർ

Aswathi Kottiyoor

എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ പ്രതി മരിച്ച സംഭവം; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox