26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • മൺപാത്ര നിർമ്മാണത്തിന്റെ മറവിൽ വീട്ടിൽ ചാരായ നിർമാണം ചാവശ്ശേരി പറമ്പ് സ്വദേശി പിടിയിൽ
Uncategorized

മൺപാത്ര നിർമ്മാണത്തിന്റെ മറവിൽ വീട്ടിൽ ചാരായ നിർമാണം ചാവശ്ശേരി പറമ്പ് സ്വദേശി പിടിയിൽ


മട്ടന്നൂർ : മൺപാത്ര നിർമ്മാണത്തെ മറയാക്കി വീടിനകത്ത് ചാരായം വാറ്റിയ ചാവശ്ശേരി പറമ്പിൽ പൗർണമി വീട്ടിൽ കെ. നാരായണൻ മകൻ കെ.പി. മണി യെ മട്ടന്നൂർ എക്സൈസ് പിടികൂടി. മട്ടന്നൂർ ഇൻസ്പെക്ടർ ലോതർ എൽ പേരേരയ്ക്ക് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരിൽ ചാരായ നിർമാണത്തിനും വാഷ് സൂക്ഷിച്ച കുറ്റത്തിനും, മാഹി മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിനും, മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൽ കേസുകൾ നിലവിലുണ്ട്. വീടിൻറെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് ചാരായം വാറ്റാനുള്ള സംവിധാനങ്ങൾ ഒരുക്കിയത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളോടൊപ്പം 5 ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഘത്തിൽ പ്രിവന്റി വ് ഓഫീസർ കെ. കെ. സാജൻ, പി.കെ. സജേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ,സി.വി. റിജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി ദൃശ്യ എന്നിവരും ഉണ്ടായിരുന്നു.

Related posts

വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബിക്ക് ആശ്വാസം, ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു

Aswathi Kottiyoor

നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോൾ പക്വതയോടെ പെരുമാറിയ മലയാളി മാതൃകയാണ്, ജോയിയുടെ മരണം ദുഖകരം; സ്പീക്കർ

Aswathi Kottiyoor

വേനല്‍ കനക്കുന്നു; ഇന്നും നാളെയും താപസൂചിക ഉയരും

Aswathi Kottiyoor
WordPress Image Lightbox