26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • തിരുവോണം ബമ്പര്‍ വില്‍പ്പന 57 ലക്ഷത്തിലേയ്ക്ക്
Uncategorized

തിരുവോണം ബമ്പര്‍ വില്‍പ്പന 57 ലക്ഷത്തിലേയ്ക്ക്

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന 57 ലക്ഷത്തിലേയ്ക്ക്. ഇന്നലെ (01.10.2024) വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 56,74,558 ടിക്കറ്റുകള്‍ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു,
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1055980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 740830 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 703310 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.

Related posts

ബംഗാളിൽ തൃണമൂൽ കോണ്ഗ്രസിന് വൻ മുന്നേറ്റം: ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നില്‍

Aswathi Kottiyoor

കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് തൃശൂർ വനമേഖലയിൽ

Aswathi Kottiyoor

13 ദിവസം, 75 കോടി ക്ലബ്ബിൽ ഗുരുവായൂരമ്പല നടയിൽ, അടുത്ത 100 കോടി പടത്തിനൊരുങ്ങി പൃഥ്വിരാജ്

Aswathi Kottiyoor
WordPress Image Lightbox