• Home
  • Irikkur
  • വ്യാപാരിയായ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ –
Irikkur

വ്യാപാരിയായ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ –

ഇരിക്കൂർ: വ്യാപാരിയും ഫാം ഉടമയുമായ മധ്യവയസ്ക്കനെ സ്വന്തം കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇരിക്കൂർ കനറാ ബാങ്ക് പരിസരത്തെ സി.സി.അബ്ദുൽ ഖാദർ ഹാജി (65) യെയാണ് പെരുമണ്ണിലെ സി.സി. റബ്ബർ തോട്ടത്തിലുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

ബുധനാഴ്ച വൈകിട്ട് ഫോൺ വിളിച്ചപ്പോൾ യാതൊരു മറുപടിയും കിട്ടാത്തതിനാൽ ബന്ധുക്കൾ അബ്ദുൽ ഖാദർ ഹാജിയെ കാണുന്നില്ലെന്ന് ഇരിക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസ് സൈബൽ സെൽ മുഖേന അന്വേഷിച്ചപ്പോൾ ഫോൺ പെരുമണ്ണ് സി.പി.എ സ്റ്റോറിൻ്റെ പരിസരത്തുണ്ടെന്നറിഞ്ഞു. ബന്ധുക്കളും പൊലീസും നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ: സി.വി.സൈനബ.മക്കൾ:ഷബീന, ഷബ്നം (മസ്ക്കറ്റ് ). മരുമക്കൾ: സഈദ് (സൗദി), ജാസിം (മസ്ക്കറ്റ് ). സഹോദരങ്ങൾ: അബൂബക്കർ ഹാജി (ശ്രീകണ്ഠപുരം), മാമു ഹാജി (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം), ഇബ്രാഹിം ഹാജി (ഇരിട്ടി), അബ്ദുല്ല ഹാജി (വസ്ത്രവ്യാപാരി, ഉളിക്കൽ), ഫാത്തിമ, ആസ്യ, അലീമ.

Related posts

കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാതല തിരിച്ചറിയൽ കാർഡ് , പ്രസ് സ്റ്റിക്കർ വിതരണം ചെയ്തു ….

Aswathi Kottiyoor

പൾസ് ഓക്സീമീറ്റർ നൽകി..

Aswathi Kottiyoor
WordPress Image Lightbox