26.2 C
Iritty, IN
May 2, 2024
  • Home
  • Kerala
  • “മായ’ ചാറ്റ്‌ ബോട്ട്‌ സേവനം; സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും
Kerala

“മായ’ ചാറ്റ്‌ ബോട്ട്‌ സേവനം; സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും

കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്‌സ്ആപിൽ ലഭ്യമാകും. “മായ’ എന്നാണ് ചാറ്റ്‌ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. മന്ത്രി മുഹമ്മദ്‌ റിയാസ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.

നമ്പർ : 7510512345

കേരള ടൂറിസത്തിൻ്റെ ‘മായ’ വാട്‌സ്ആപ് നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയോ വോയിസ് മെസ്സേജ് ആയോ വിവരങ്ങൾ ചോദിക്കാവുന്നതാണ്. ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഏത് സമയത്തും വിനോദസഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാം.

കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ, താമസ സൗകര്യം, കല, സംസ്‌കാരം, ചരിത്രം എന്നിങ്ങനെയുള്ള വിശദാംശങ്ങളും ‘മായ’ ചാറ്റ്‌ബോട്ട് സേവനത്തിലൂടെ ലഭ്യമാകും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

Related posts

കേരളം വ്യവസായ സൗഹൃദം ; ഒറ്റപ്പെട്ട സംഭവത്തിന്റെപേരിൽ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമം : മുഖ്യമന്ത്രി

Aswathi Kottiyoor

കേളകം പഞ്ചായത്ത് വികസന സമിതി യോഗം

Aswathi Kottiyoor

കോട്ടക്കലിൽ കിടക്ക നിർമാണ യൂണിറ്റ് കത്തിനശിച്ചു

Aswathi Kottiyoor
WordPress Image Lightbox