34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കോട്ടക്കലിൽ കിടക്ക നിർമാണ യൂണിറ്റ് കത്തിനശിച്ചു
Kerala

കോട്ടക്കലിൽ കിടക്ക നിർമാണ യൂണിറ്റ് കത്തിനശിച്ചു

കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ കയറ്റത്തിൽ അരിചോളിൽ പ്രവർത്തിക്കുന്ന ആലിയ ബെഡ് നിർമാണ കമ്പനിക്ക് തീപിടിച്ചു. ബുധനാഴ്‌ച വൈകിട്ട്‌ നാലിനാണ്‌ സംഭവം. പ്രദേശത്ത് നല്ല ഇടിയും മഴയുമുള്ള സമയത്താണ് തീപിടിത്തമുണ്ടായത്. മിന്നൽവഴിയുണ്ടായ ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.

ബെഡ് ഗോഡൗണിനാണ് തീപിടിച്ചത്. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേന വിഭാഗം ഉദ്യോഗസ്ഥർ രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ്‌ തീയണച്ചത്. കോട്ടക്കൽ കൊമ്പത്തിൽ റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച സ്ഥാപനം.

Related posts

സുമനസുകളുടെ സഹായം തേടുന്നു

Aswathi Kottiyoor

ആഡംബര വീടുകൾ ലക്ഷ്യമിട്ട്‌ ഉത്തരേന്ത്യൻ കവർച്ചാസംഘം കൊച്ചിയിൽ; വലയിലാക്കി സിറ്റി പൊലീസ്

Aswathi Kottiyoor

നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണം: മന്ത്രി പി. പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox