• Home
  • Kolakkad
  • സംസ്ഥാനതല മികച്ച അദ്ധ്യാപകനുള്ള സ്പെഷ്യൽ ജൂറി അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസിന്
Kolakkad

സംസ്ഥാനതല മികച്ച അദ്ധ്യാപകനുള്ള സ്പെഷ്യൽ ജൂറി അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസിന്

തിരുവനന്തപുരം :എയ്‌ഡഡ്‌ ഹയർ സെക്കന്ററി സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (AHSTA)സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസിന് ലഭിച്ചു.
33 വർഷത്തെ സർവീസ് കാലയളവിനുള്ളിൽ 12 വർഷം പ്രിൻസിപ്പാളായി പ്രവർത്തിച്ചുകൊണ്ട് ജോലിചെയ്ത സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. തുടർച്ചയായ വർഷങ്ങളിൽ അതിരൂപത തലത്തിൽ മികച്ച വിദ്യാലയത്തിനുള്ള അവാർഡുകളും കഴിഞ്ഞ വർഷം രൂപത തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രിൻസിപ്പളിനുള്ള വിവിധ ഏജൻസികളുടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സ്കൂളുകൾക്ക് തുടർച്ചയായ നൂറു ശതമാനം വിജയം, പഠ്യേതര രംഗങ്ങളിൽ നൽകുന്ന പ്രോത്സാഹനം, മികച്ച കലാലയ അച്ചടക്കം, കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് നൽകിയ കൗൺസിലിങ്ങും പഠന പിന്തുണയും എന്നീ പ്രത്യേകതകളാണ് ശ്രദ്ധേയമായത്.
അദ്ധ്യാപനതോടൊപ്പം മത -സാമൂഹ്യ -സാംസ്‌കാരിക രംഗങ്ങളിലുള്ള മികവാർന്ന പ്രവർത്തനങ്ങളാണ് വിവിധ സംഘടനകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും അദ്ദേഹം നടത്തികൊണ്ടിരിക്കുന്നത്.ദേശീയ -അന്തർദേശീയ തലങ്ങളിൽ വിവിധ സെമിനാറുകളിലും വർക്ക്‌ഷോപ്പുകളിലും പങ്കെടുത്ത് റിപ്പോർട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്
വിദ്യാഭാസ -സാമൂഹ്യ -കാർഷിക -രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് നിരവധി വാർത്തകൾ, റിപ്പോർട്ടുകൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധികരിച്ചു മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.മറ്റന്നാൾ കണ്ണൂരിൽ വച്ച് നടക്കുന്ന AHSTA സംസ്ഥാന സമ്മേളനത്തിൽ വച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അവാർഡ് സമ്മാനിക്കുന്നതാണ്.

Related posts

കൊളക്കാട് ഹയർസെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

Aswathi Kottiyoor

കൊളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു…

Aswathi Kottiyoor

5 ലിറ്റർ ചാരായവുമായി കാടമല സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

Aswathi Kottiyoor
WordPress Image Lightbox