ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം. വ്യാഴം ഉച്ചയോടെ തീ പടരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. മട്ടന്നൂർ ഫയർ സ്റ്റേഷനിൽനിന്നുള്ള സേനയും മാലൂർ പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നീണ്ടുനിന്ന പരിശ്രമത്താലാണ് തീയണച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സ്ഥലത്ത് തീ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു