25.7 C
Iritty, IN
May 17, 2024
  • Home
  • kannur
  • കണ്ണൂർ കൈത്തറിമുദ്ര ഇനി തപാൽ കവറിലും
kannur

കണ്ണൂർ കൈത്തറിമുദ്ര ഇനി തപാൽ കവറിലും

കൈത്തറിമുദ്രയുമായി ഇനി തപാൽ കവറും. കണ്ണൂർ ജില്ലയിൽ ഭൗമസൂചികാ പദവിയുള്ള നാലിനങ്ങളിൽ ഒന്നായ കൈത്തറിയുടെപേരിലാണ്‌ സ്പെഷ്യൽ കവർ പുറത്തിറക്കിയത്‌. പ്രകാശനച്ചടങ്ങ് കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി കെ ശിവദാസൻ കവർ പ്രകാശിപ്പിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ്‌ കോമേഴ്‌സ് ഓണററി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി, കേരള ടെക്‌സ്‌റ്റൈൽ എക്സ്പോർട്ടേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡന്റ്‌ കെ വി ദിവാകരൻ എന്നിവർ ഏറ്റുവാങ്ങി. അസി. സൂപ്രണ്ട് കെ അനിൽകുമാർ, കെ വി മുകുന്ദൻ, ശോഭന, സ്വരാജ് നായർ എന്നിവർ സംസാരിച്ചു.
നോർത്ത്‌ മലബാർ ചേംബർ ഓഫ്‌ കോമേഴ്‌സാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചേംബറിന്റെ പേരിലുള്ള മൈ സ്റ്റാമ്പും പ്രകാശിപ്പിച്ചു. വിവിധ പോസ്റ്റൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ പാസ്‌ ബുക്ക് വിതരണവുമുണ്ടായി.
കൈപ്പാട് അരിയുടെപേരിലുള്ള സ്പെഷ്യൽ കവർ മുമ്പ്‌ പുറത്തിറക്കിയിരുന്നു. ചീഫ് പോസ്‌റ്റ്‌മാസ്റ്റർ ജനറലിന്റെ അനുമതിയോടെ പുറത്തിറക്കുന്ന സ്പെഷ്യൽ കവറുകൾ രാജ്യത്തെ മുഴുവൻ ഫിലാറ്റലിക് ബ്യൂറോകളിലും ലഭ്യമാകും. കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിൽനിന്ന്‌ കവർ നേരിട്ടോ തപാൽവഴിയോ വാങ്ങാം.

Related posts

ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ

Aswathi Kottiyoor

ജില്ലയില്‍ ശനിയാഴ്ച 205 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 186 പേര്‍ക്കും…………

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox