തിരുവനന്തപുരം∙ കാസർകോട്ട് പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൽ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചതു മൂലം നാട്ടുകാർക്കു ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടായെന്ന വാദം നിഷേധിച്ച് ഒരു വിഭാഗം ഗവേഷകർ. തളിച്ചു രണ്ടാഴ്ചയ്ക്കകം വിഘടിച്ചു പോകുന്ന എൻഡോസൾഫാൻ എന്ന കീടനാശിനി ഉഷ്ണ മേഖലാ പ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ പ്രഫസറും അമല കാൻസർ സെന്റർ റിസർച് ഡയറക്ടറുമായ ഡോ.വി.രാമൻകുട്ടി, കാർഷിക സർവകലാശാലയിൽ ഗവേഷകരായ ഡോ.കെ.എം. ശ്രീകുമാർ, ഡോ.കെ.ഡി. പ്രതാപൻ എന്നിവർ അഭിപ്രായപ്പെട്ടു.
previous post