37.3 C
Iritty, IN
May 7, 2024
  • Home
  • Entertainment
  • സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണം: വനിതാ കമ്മിഷൻ
Entertainment

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണം: വനിതാ കമ്മിഷൻ

കൊച്ചി∙ മലയാള സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിയമപ്രകാരം രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി. ഈ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കാനും ശുപാർശയുണ്ട്. വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി സാംസ്കാരിക വകുപ്പു സെക്രട്ടറിക്ക് ഇതിനു കത്തു നൽകി.

നടി ആക്രമിക്കപ്പെട്ട് 5 വർഷം പിന്നിട്ട സാഹചര്യത്തിൽ സിനിമാ രംഗത്തെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി വനിതാ കമ്മിഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ‘വിശാഖ കേസി’ലെ സുപ്രീംകോടതിയുടെ മാർഗനിർദേശവും തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമവും (പോഷ് ആക്ട്) അനുസരിച്ച് പരാതി പരിഹാര സംവിധാനം രൂപീകരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നാണു ശുപാർശ. സിനിമാ രംഗത്തെ വനിതാപ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കാനുള്ള സമൂല മാറ്റത്തിനായി ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിർദേശങ്ങളും ശുപാർശകളും നടപ്പാക്കണം. സിനിമാ രംഗത്തു തൊഴിൽ ചെയ്യുന്നവർക്കു വേണ്ടി നിയമ നിർമാണത്തിനു സർക്കാർ നടപടിയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

മലയാള സിനിമാ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന കേരള ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ നിയമപരമായ ബാധ്യത നിറവേറ്റുന്നില്ലെന്നു ഡബ്ല്യുസിസി പരാതിപ്പെട്ടിരുന്നു. ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) ഇല്ലാത്ത സിനിമയ്ക്കു പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ വനിതാ കമ്മിഷൻ ഇടപെട്ടു സ്ത്രീപക്ഷ മാതൃക സൃഷ്ടിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

ഗാനഗന്ധര്‍വ്വന് ഇന്ന് 82ാം പിറന്നാൾ

Aswathi Kottiyoor

മുന്നോട്ട്

admin
WordPress Image Lightbox