• Home
  • Alappuzha
  • *ആലപ്പുഴയിൽ കൊലപാതക പരമ്പര; ബി.ജെ.പി നേതാവിനെയും വെട്ടിക്കൊന്നു*
Alappuzha

*ആലപ്പുഴയിൽ കൊലപാതക പരമ്പര; ബി.ജെ.പി നേതാവിനെയും വെട്ടിക്കൊന്നു*

_ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്._

_എസ്.ഡി.പി.ഐ നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തി. റോഡിൽ വീണ രഞ്ജിത്തിനെ സംഘം ആവർത്തിച്ച് വെട്ടി. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു._

_വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാകാം ഇതെന്നാണ് പൊലീസ് നിഗമനം. രഞ്ജിത്തിൻ്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്._

*

Related posts

അഭിമന്യു വധം; കാരണം മുൻവൈരാഗ്യമെന്ന് മുഖ്യപ്രതിയുടെ മൊഴി…

Aswathi Kottiyoor

കൈത്തറി ഫാഷന്‍ ഷോ: ലോഗോയും പേരും ക്ഷണിച്ചു*

Aswathi Kottiyoor

അഭിമന്യു വധം; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox