• Home
  • Alappuzha
  • *മണിക്കൂറുകൾക്കുള്ളിൽ രണ്ട്‌ കൊലപാതകം; ആലപ്പുഴ ജില്ലയില്‍ രണ്ടുദിവസം നിരോധനാജ്ഞ*
Alappuzha

*മണിക്കൂറുകൾക്കുള്ളിൽ രണ്ട്‌ കൊലപാതകം; ആലപ്പുഴ ജില്ലയില്‍ രണ്ടുദിവസം നിരോധനാജ്ഞ*

ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്‌ടര്‍. ജില്ലയില്‍ ഇന്നും നാളെയും (ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ശനിയഴ്‌ച രാത്രി എസ്‌ഡിപിഐ നേതാവും ഞായറാഴ്‌ച പുലര്‍ച്ചെ ബിജെപി നേതാവും കൊല്ലപ്പെട്ടിരുന്നു.

എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ശനിയാഴ്‌ച കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കെ എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നത്. ഞായറാഴ്‌ച പുലര്‍ച്ചെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്‌.

Related posts

sample

open news

കൈത്തറി ഫാഷന്‍ ഷോ: ലോഗോയും പേരും ക്ഷണിച്ചു*

Aswathi Kottiyoor

വീട് ബഫര്‍ സോണിലാണോ? ഭൂപടം നോക്കി അറിയാം; പരാതി ജനുവരി 7നകം അറിയിക്കണം

Aswathi Kottiyoor
WordPress Image Lightbox