23.3 C
Iritty, IN
July 27, 2024
  • Home
  • Koothuparamba
  • കൂത്തുപറമ്പ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി
Koothuparamba

കൂത്തുപറമ്പ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി

കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി. 10 ലിറ്ററിന്റെ ആറ് കന്നാസുകളിലായി വിൽപനക്കായി തയ്യാറാക്കിയ നിലയിലായിരുന്നു ചാരായം . നാല് കന്നാസുകൾ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പുകളിൽ കുഴിച്ചിട്ട നിലയിലും ബാക്കി കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു .കണ്ണൂർ ജില്ലയിൽ സമീപ കാലത്തായി നടന്ന വൻ ചാരായ വേട്ടയാണിത് . ചാരായം സൂക്ഷിച്ച് വെച്ചവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ . ഷാജി പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ അശോകന്റെ നേത്യത്വത്തിലാണ് പരിശോധന നടന്നത് .സിവിൽ എക്സൈസ് ഒാഫീസർമാരായ ഷാജി അളോക്കൻ , പി.റോഷിത്ത് , ബാബു ജയേഷ് , പ്രജീഷ് കോട്ടായി സി.കെ , ശജേഷ് , ലതീഷ് ചന്ദ്രൻ, വി ഷൈനി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു

Related posts

പാ​ച​കവാ​ത​ക വി​ല വ​ർ​ധ​ന: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

ല​ഹ​രി​യു​ടെ സിരാകേ​ന്ദ്ര​മാ​യി ത​ല​ശേ​രി

Aswathi Kottiyoor

കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യ്ക്ക് ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി

Aswathi Kottiyoor
WordPress Image Lightbox