28.6 C
Iritty, IN
September 23, 2023
  • Home
  • Koothuparamba
  • ല​ഹ​രി​യു​ടെ സിരാകേ​ന്ദ്ര​മാ​യി ത​ല​ശേ​രി
Koothuparamba

ല​ഹ​രി​യു​ടെ സിരാകേ​ന്ദ്ര​മാ​യി ത​ല​ശേ​രി

ത​ല​ശേ​രി: മ​ല​ബാ​റി​ൽ ല​ഹ​രി​മാ​ഫി​യ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളും സു​ല​ഭ​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് റോ​ഡ​ര‌ി​കി​ൽ മ​രി​ച്ചു​വീ​ണ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ നേ​ര​ത്തെ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യ ആ​ളെ ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു​വ​ച്ച് ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.
ത​ല​ശേ​രി ന​ഗ​ര​ത്തി​ലേ​ക്ക് ല​ഹ​രി എ​ത്തു​ന്ന വ​ഴി​ക​ൾ ജ​ന​ങ്ങ​ളോ​ട് ഇ​യാ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. യൂ​റോ​പ്പി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള മെ​ത്താം ഫി​റ്റ​മി​ൻ എ​ന്ന ല​ഹ​രി​വ​സ്തു ത​ല​ശേ​രി​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​താ​യു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
ല​ഹ​രി​ക്ക​ടി​മ​യാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യൂ​റോ​പ്യ​ൻ ല​ഹ​രി​യും ത​ല​ശേ​രി​യി​ലെ​ത്തു​ന്നു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​ക​ൾ യൂ​റോ​പ്യ​ൻ ല​ഹ​രി​ക്കു​പു​റ​മെ ഒ​പി​എം, എ​ൻ​എം​ബി​എ, ക​ഞ്ചാ​വ്, മോ​ർ​ഫി​ൻ, ക്ലോ​റോ​ഫോം എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​റ്റാ​ത്ത വി​ധ​ത്തി​ൽ ല​ഹ​രി കീ​ഴ്പ്പെ​ടു​ത്തി​യി​ട്ടു​ള്ള പെ​ൺ​കു​ട്ടി​ക​ളെ വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.
ക​ഞ്ചാ​വി​നും ബ്രൗ​ൺ ഷു​ഗ​റി​നു​മൊ​പ്പം ല​ഹ​രി കൂ​ട്ടാ​ൻ മോ​ർ​ഫി​ൻ, ക്ലോ​റോ​ഫോം എ​ന്നി​വ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് മോ​ർ​ഫി​ൻ ഗു​ളി​ക​ക​ൾ മ​ല​ബാ​റി​ൽ എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ മോ​ർ​ഫി​ന് മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്.
മോ​ർ​ഫി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​ർ​ക്കു​പോ​ലും പ്ര​ത്യേ​ക ര​ജി​സ്റ്റ​ർ ത​ന്നെ​യു​ണ്ട്. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ൽ ഓ​ൺ​ലൈ​ൻ ഫാ​ർ​മ​സി​യു​ടെ മ​റ​വി​ലാ​ണ് മോ​ർ​ഫി​ൻ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ബേ​ക്ക​റി വ്യാ​പാ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​ർ മോ​ർ​ഫി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​ക്ക​ട​ത്തി​ന് പി​ന്നി​ലു​ള്ള​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
മ​ട്ടാ​മ്പ്ര​ത്ത് യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ പ​ത്തു​വ​ർ​ഷം ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തു​വ​ന്ന​യാ​ളെ ത​ല​ശേ​രി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​വി​ചാ​ര​ണ ചെ​യ്ത​ത്. എ​ന്നാ​ൽ, താ​നി​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്നി​ല്ലെ​ന്നും ത​ന്‍റെ മ​ക​ൻ വി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. ഇ​യാ​ളും ആ​ദ്യ ഭാ​ര്യ​യും മ​ക​നും ഇ​പ്പോ​ഴും ല​ഹ​രി​ക്ക​ട​ത്തി​ൽ സ​ജീ​വ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്. ക​ഞ്ചാ​വ്, ബ്രൗ​ൺ ഷു​ഗ​ർ, ഒ​പി​എം തു​ട​ങ്ങി​യ ല​ഹ​രി​വ​സ്തു​ക്ക​ളെ​ല്ലാം ത​ല​ശേ​രി​യി​ലെ​ത്തു​ന്ന​താ​യാ​ണ് വി​വ​രം.

Related posts

കാഴ്‌ചകളുടെ നിറക്കൂട്ടിന്‌ പുതുശോഭ

𝓐𝓷𝓾 𝓴 𝓳

ന്യൂ​ന​പ​ക്ഷ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെ​സി​വൈ​എം

സ്നേഹ നികേതനിൽ അമ്മമാരോടൊപ്പം പരിപാടി സംഘടിപ്പിച്ചു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox