• Home
  • Koothuparamba
  • കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യ്ക്ക് ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി
Koothuparamba

കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യ്ക്ക് ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യ്ക്ക് കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഒ​ഡി​എ​ഫ് പ്ല​സ് (ഓ​പ്പ​ൺ ഡി​ഫി​ക്കേ​ഷ​ൻ ഫ്രീ )​പ​ദ​വി ല​ഭി​ച്ചു. ഈ ​പ​ദ​വി ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​റാ​മ​ത്തെ​യും ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ​യും ന​ഗ​ര​സ​ഭ​യാ​ണ് കു​ത്തു​പ​റ​മ്പ്.
പൊ​തു​ശു​ചി​ത്വം, പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളു​ടെ മി​ക​ച്ച രീ​തി​യി​ലു​ള്ള പ​രി​പാ​ല​നം, ആ​വ​ശ്യ​ത്തി​ന് പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ എ​ന്നീ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി ന​ൽ​കു​ന്ന​ത്.
ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ൾ​ക്കും ക​ക്കൂ​സ് നി​ർ​മി​ച്ചു ന​ൽ​കി വെ​ളി​യി​ട വി​മു​ക്ത ന​ഗ​ര​സ​ഭ​യാ​യി കൂ​ത്തു​പ​റ​മ്പി​നെ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.
ന​ഗ​ര​ത്തി​ലെ കം​ഫ​ർ​ട് സ്റ്റേ​ഷ​ൻ മി​ക​ച്ച​രീ​തി​യി​ൽ പ​രി​പാ​ലി​ക്ക​പ്പെ​ടു​ന്ന​തും പൊ​തു​വാ​യി​ട്ടു​ള്ള ശു​ചി​ത്വ പ​രി​പാ​ല​ന​വും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളി​ൽ കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വെ​ളി​യി​ട മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​കെ. സ​ജി​ത്ത് കു​മാ​ർ അ​റി​യി​ച്ചു

Related posts

വൈ​റ​ലാ​യി പോ​ലീ​സി​ന്‍റെ വീ​ഡി​യോ

Aswathi Kottiyoor

അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് അ​ഗ​തി-​അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് ന​ൽ​കി പോ​ലീ​സ്

Aswathi Kottiyoor

ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ വ്യാപാര ഭവനിൽ വച്ച് നടന്നു.

Aswathi Kottiyoor
WordPress Image Lightbox