25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ർ​ഷ​ക​സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്
kannur

ക​ർ​ഷ​ക​സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

ത​ല​ശേ​രി: രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​ടി​സ്ഥാ​ന​മാ​യ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. ഇ​ൻ​ഫാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ക​ർ​ഷ​ക അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്രം ആ​രും മ​റ​ക്ക​രു​തെ​ന്നും അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ക​ർ​ഷ​ക​ർ സം​ഘ​ടി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം പ​റ​ഞ്ഞു
ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ഡ്വ. ബി​നോ​യ് തോ​മ​സ്, സു​രേ​ഷ് ഓ​ട​പ്പ​ന്തി​യി​ൽ, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, അ​ന​ന്ത​ൻ പ​യ്യാ​വൂ​ർ, ജോ​യി മ​ണ​മേ​ൽ, അ​മ​ൽ കു​ര്യ​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​രെ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഇ​ൻ​ഫാം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ക​റി​യ നെ​ല്ലം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​ഫാം അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് ചെ​രു​വി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​ഡ്വ. ബി​നോ​യ് തോ​മ​സ്, ഡോ. ​ജോ​സ​ഫ് തോ​മ​സ്, സ​ണ്ണി തു​ണ്ട​ത്തി​ൽ, ജോ​സ് തോ​ണി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ൻ​ഫാ​മി​ന്‍റെ വി​വി​ധ യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​കാ​യൂ​ണി​റ്റു​ക​ളി​ലും ക​ർ​ഷ​ക അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം ന​ട​ന്നു. യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​ർ​മാ​രും ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

Related posts

ജി​ല്ല​യി​ല്‍ 16 വ​രെ യെ​ല്ലോ അ​ലെ​ര്‍​ട്ട് ; ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത

Aswathi Kottiyoor

പുഷ്‌പന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി വിദഗ്‌ധസംഘം

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു…………

Aswathi Kottiyoor
WordPress Image Lightbox