36.3 C
Iritty, IN
February 25, 2024
  • Home
  • kannur
  • അ​ഗ​തി​മ​ന്ദി​രം അ​ന്തേ​വാ​സി​ക​ളോ​ട് സ​ർ​ക്കാ​ർ ക​രു​ണ കാ​ട്ട​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്
kannur

അ​ഗ​തി​മ​ന്ദി​രം അ​ന്തേ​വാ​സി​ക​ളോ​ട് സ​ർ​ക്കാ​ർ ക​രു​ണ കാ​ട്ട​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: അ​ഗ​തി-​അ​നാ​ഥ-​വൃ​ദ്ധ മ​ന്ദി​ര​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ന്തേ​വാ​സി​ക​ൾ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഇ​ല്ലാ​താ​ക്കി​യ ധ​ന​വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് മ​നു​ഷ്യ​ത്വ​ര​ഹി​ത​വും സാ​മൂ​ഹ്യ​നീ​തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സ​ഫ് മു​ള്ള​ൻ​മ​ട, ഡോ. ​ജോ​ൺ ജോ​സ​ഫ്, ജോ​ർ​ജ് കാ​നാ​ട്ട് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് ആ​ശ്ര​യം കൊ​ടു​ക്കേ​ണ്ട സ​ർ​ക്കാ​ർ അ​ഗ​തി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ധ​ർ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണെ​ന്ന ക്രൂ​ര​വും വി​ചി​ത്ര​വു​മാ​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ദുഃ​ഖ​ക​ര​മാ​ണ്. അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് ധ​ന​വ​കു​പ്പ് പെ​ൻ​ഷ​ൻ ത​ട​ഞ്ഞ​ത്.
നൂ​റു​ക​ണ​ക്കി​ന് അ​ന്തേ​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഗ്രാ​ന്‍റ് ല​ഭി​ക്കൂ എ​ന്ന​താ​ണ് വ്യ​വ​സ്ഥ. വ​സ്ത്രം, മ​രു​ന്ന്, ഭ​ക്ഷ​ണം, പു​ന​ര​ധി​വാ​സ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കെ​ല്ലാം കൂ​ടി ഒ​രു അ​ന്തേ​വാ​സി​ക്ക് ല​ഭി​ക്കേ​ണ്ടു​ന്ന 1,100 രൂ​പ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്നു​മി​ല്ല. മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നി​രാ​ലം​ബ​രാ​യ അ​ഗ​തി​ക​ളു​ടെ സ​ങ്ക​ട​മ​ക​റ്റ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

കണ്ണൂരിൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കണ്ടെത്താൻ കാ​മ​റ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി…………

Aswathi Kottiyoor

ബ​സ് യാ​ത്രാ ഇ​ള​വ്: ആ​ർ​ടി​ഒ ഉ​ത്ത​ര​വാ​യി

Aswathi Kottiyoor
WordPress Image Lightbox