കണ്ണൂർ: ബഫർ സോൺ പേരുപറഞ്ഞ് കർഷകരുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൽ തയാറല്ലെന്നും, ആവശ്യം വന്നാൽ ജില്ലയിലെ മുഴുവൻ കർഷകരും ആറളത്തേയും കേളകത്തേയും കർഷകരുടെ കൂടെയുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരേ വിവിധ കാർഷിക ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്തെ എല്ലാ വായ്പകളുടേയും പലിശ പൂർണമായും എഴുതിത്തള്ളുക പ്രകൃതിക്ഷോഭത്താൽ കൃഷി നശിച്ച കർഷകർക്ക് കൊടുത്തു തീർക്കുവാനുള്ള നഷ്ടപരിഹാരത്തുക ഉടൻ നൽകുക സാമൂഹ്യ ക്ഷേമ പെൻഷനുകൾ 5000 രൂപയായി വർധിപ്പിക്കുക, പച്ച തേങ്ങയുടെ വില 50 രൂപയായി വില നിശ്ചയിച്ച് കൃഷിഭവൻ മുഖേനയോ നാളികേര ഫെഡറേഷൻ മുഖേനയോ സംഭരിക്കുക, റബ
റിന് 250 രൂപ തറവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി.വിജയൻ, എ.ഡി. സാബൂസ്, ടി.ഒ. മാത്യു. പി.ഒ. ചന്ദ്രമോഹനൻ,
ജോൺസൻ ചിറവയൽ, പി.സി. ജോസ്, അപ്പു കണ്ണാ വിൽ, രജനി ബാബു, ടോണി ജോസഫ്, സതീശൻ തലശേരി തുടങ്ങിയവർ പ്രസംഗിച്ചു.