26.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രെ പോ​ക്സോ​യി​ൽ കു​ടു​ക്കും
kannur

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രെ പോ​ക്സോ​യി​ൽ കു​ടു​ക്കും

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കു​ക​യോ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​രെ പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നീ​ക്ക​വു​മാ​യി പോ​ലീ​സ്.

18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ൽ സ്വാ​ഭാ​വി​ക​മാ​യും പോ​ക്സോ കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കും. ഇ​തു​ത​ന്നെ ക്ലാ​സ് റൂ​മു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​ർ​ക്കെ​തി​രേ പ്ര​യോ​ഗി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ളോ അ​ധ്യാ​പ​ക​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ടാ​ൻ ത​യാ​റാ​ക​ണം.

എ​ങ്കി​ൽ മാ​ത്ര​മേ കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ നു​ഴ​ഞ്ഞു​ക​യ​റി അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 51 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ എ​ട്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts

കണ്ണൂർ കെഎസ്‌ആർടിസി യാഡ്‌ ഉദ്‌ഘാടന സജ്ജം

Aswathi Kottiyoor

ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി നീ​ക്കം പി​ൻ​വ​ലി​ക്ക​ണം : ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്

Aswathi Kottiyoor

കോവിഡ് നിയന്ത്രണ ലംഘനം;മാസ്ക് ധരിച്ചില്ല: പിടിയിലായത് 1.1 ലക്ഷം പേർ…..

Aswathi Kottiyoor
WordPress Image Lightbox