25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതല്‍ കേരളത്തിൽ അതിശക്തമായ മഴ……….
kannur

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതല്‍ കേരളത്തിൽ അതിശക്തമായ മഴ……….

തിരുവനന്തപുരം:അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനെ തുടര്‍ന്ന് മെയ് പതിനാല് മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്. കേരളത്തിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യതയുണ്ട്. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മ്യാന്‍മര്‍ നൽകിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക.
നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Related posts

തെ​രു​വുനാ​യ ഭീ​ഷ​ണി: കോ​ർ​പ​റേ​ഷ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ആ​രം​ഭി​ക്കും

Aswathi Kottiyoor

പ്ലാസ്റ്റിക് സർജറി, പിന്നാലെ ഹൃദയാഘാതം; കിം കർദാഷിയാന്റെ ‘അപര’ ക്രിസ്റ്റീന അന്തരിച്ചു

Aswathi Kottiyoor

എം​സി​എം​സി: പ​ര​സ്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റി​ല്‍

Aswathi Kottiyoor
WordPress Image Lightbox