കണ്ണൂര്‍: കോര്‍പറേഷന്റെ കീഴിലുള്ള ജൂബിലി ഹാളിലെ കോവിഡ് വാക്സിനേഷന് കേന്ദ്രത്തിലേക്ക് പ്രതിദിനം ആയിരം ഡോസ് വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട മേയർ ടി.ഒ. മോഹനൻ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി. കോര്‍പറേഷനിലെ സന്നദ്ധ വോളണ്ടിയര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് നിലവിൽ വാക്സിനേഷന്.
ഇപ്പോഴും മുന്‍ഗണന അര്‍ഹിക്കുന്ന പലരും വാക്സിനുവേണ്ടി നിരന്തരം കോര്‍പറേഷനില്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇതില്‍ ബാര്‍ബര്‍ തൊഴിലാളികള്‍, ഹോട്ടല്‍ തൊഴിലാളികള്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍, വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ തുടങ്ങി ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി വിഭാഗങ്ങളുണ്ട്.
ഇവര്‍ക്കായി ഓരോ ദിവസവും മുന്‍ഗണന നല്കി വാക്സിന് നല്കുകയാണെങ്കില് അത് കോര്പറേഷന് പരിധിയിലെ കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹായകമാകും. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര് എത്തിച്ചേരുന്ന ജില്ലാ ആസ്ഥാനമെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടാകണമെന്നും നിവേദനത്തിൽ പറയുന്നു.
previous post