27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ‘ഹ​രി​ത​പാ​ത രാ​ജ​പാ​ത’തു​ട​ങ്ങി
kannur

‘ഹ​രി​ത​പാ​ത രാ​ജ​പാ​ത’തു​ട​ങ്ങി

ക​ണ്ണൂ​ർ: മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന ക​ര​ളാ​ണ് ക​ണ്ണൂ​ര്‍ ക്ലീ​നാ​വ​ണം ക​ണ്ണൂ​ര്‍ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടു​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ‘ഹ​രി​ത​പാ​ത രാ​ജ​പാ​ത’ പ​രി​പാ​ടി മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ത​യോ​ര​ങ്ങ​ള്‍ മാ​ലി​ന്യ നി​ക്ഷേ​പത്തി​നു​ള്ള​വ​യ​ല്ല എ​ന്ന സ​ന്ദേ​ശ​വു​മാ​യി ആ​യി​ര​ത്തി​യൊ​ന്ന് അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലെ പ​തി​നേ​ഴാ​യി​രം കു​ടും​ബ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പാ​ത​യോ​ര​ങ്ങ​ള്‍ ശു​ചീ​ക​രി​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.ക​സാ​ന​കോ​ട്ട ഡി​വി​ഷ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി. ​ഷ​മീ​മ അ​ധ്യ​ക്ഷ​ത വഹിച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ര്‍, സി​യാ​ദ് ത​ങ്ങ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​പി. റാ​ഷീ​ദ്, ബീ​ബി, സി. ​സീ​ന​ത്ത്, രാ​ഗേ​ഷ് പാ​ലേ​രി വീ​ട്ടി​ല്‍, പ​ദ്മ​രാ​ജ​ന്‍, കെ. ​രാ​ജ​ഗോ​പാ​ല​ന്‍, ശ്രീ​ഷ്മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

മാ​ഹി​ തിരുനാൾ; ന​ഗ​ര​പ്ര​ദ​ക്ഷി​ണം നാ​ളെ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു…………

Aswathi Kottiyoor

എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Aswathi Kottiyoor
WordPress Image Lightbox