കണ്ണൂർ: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശസ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും ബാധകമാണെന്ന് കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ടിപിആര്‍ കൂടിയ തദ്ദേശസ്ഥാപനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ടിപിആര്‍ കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടണങ്ങള്‍, കവലകള്‍ തുടങ്ങിയ ഇടങ്ങളിലും കൂടിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ , പോലീസ്, ആര്‍ആര്‍ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതാണെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി