23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കെ​എ​സ്ഇ​ബി​യി​ൽ നി​യ​മ​നം കാ​ത്ത് ​മ​ടു​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ
kannur

കെ​എ​സ്ഇ​ബി​യി​ൽ നി​യ​മ​നം കാ​ത്ത് ​മ​ടു​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

ഇ​രി​ട്ടി: കെ​എ​സ്ഇ​ബി ഇ​ല​ക്‌ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍​മാ​രാ​യി നി​യ​മ​നം ല​ഭി​ക്കേ​ണ്ട 89 പേ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ര്‍​ഷം. ക​ഷ്ട​പ്പെ​ട്ടു പ​ഠി​ച്ച് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട് നി​യ​മ​ന ശി​പാ​ര്‍​ശ ല​ഭി​ച്ച​വ​ർ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. 2013-ലാണ് ​കെ​എ​സ്ഇ​ബി​യി​ല്‍ ഇ​ല​ക്‌ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് പി​എ​സ്‌​സി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. പ​തി​നാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ര്‍​ക്കാ​യി 2014-ല്‍ ​പ​രീ​ക്ഷ​യും ന​ട​ത്തി.
2016ൽ 1500 ​ഓ​ളം പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി റാ​ങ്ക് ലി​സ്റ്റും പ്ര​സി​ദ്ധി​ക​രി​ച്ചു. 2019 ഡി​സം​ബ​ര്‍ 31ന് ​കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കേ​ണ്ട റാ​ങ്ക് ലി​സ്റ്റി​ല്‍നി​ന്നു​ള്ള അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്കാ​ണ് ഈ ​അ​വ​സ്ഥ. ഉ​ട​ന്‍ നി​യ​മ​നം ന​ല്‍​കു​മെ​ന്ന് പ​റ​യാ​ന്‍ തു​ട​ങ്ങി​യി​ട്ടാ​ക​ട്ടെ ആ​റു​മാ​സ​വും ക​ഴി​ഞ്ഞു.
റാ​ങ്ക് ലി​സ്റ്റി​ന്‍റെ ക​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് അ​ഞ്ചു ദി​വ​സം മു​ന്പാ​ണ് 164 ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. 2021 മേ​യ് 31ന് ​മു​മ്പ് എ​ല്ലാ​വ​ര്‍​ക്കും നി​യ​മ​നം ന​ല്‍​കാ​നും അ​തി​നുശേ​ഷം പു​തി​യ നി​യ​മ​ന​ത്തി​നാ​യി പി​എ​സ്‌​സി​യോ​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നു​മാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.
ഇ​തി​ല്‍ 75 പേ​ര്‍​ക്ക് ഒ​രാ​ഴ്ചയ്ക്കു​ള്ളി​ല്‍ത്ത​ന്നെ നി​യ​മ​നം ന​ല്‍​കി​യെ​ങ്കി​ലും 89 പേ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കി​യി​ല്ല.
നി​യ​മ​നം ല​ഭി​ക്കേ​ണ്ട ഉ​ദ്യേ​ഗാ​ര്‍​ഥി​ക​ളി​ല്‍ പ​ല​ര്‍​ക്കും 40 നും ​അ​തി​ന് മു​ക​ളി​ലും പ്രാ​യ​മാ​യി. ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ഇ​നി​യൊ​രു അ​വ​സ​രം പോ​ലുമി​ല്ല. നി​യ​മ​ന ശി​പാ​ര്‍​ശ​യു​മാ​യി വീ​ണ്ടും കോ​ട​തി ക​യ​റി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ട് പ്ര​മോ​ഷ​ന്‍ വൈ​കി​യ കാ​ര്യ​വും മ​റ്റും പ​റ​ഞ്ഞ് വീ​ണ്ടും വൈ​കി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നി​യ​മ​ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാന്‍ കേരളം കാത്തിരിക്കേണ്ടത് മൂന്നാഴ്ചയോളം………..

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 552 പേര്‍ക്ക് കൂടി കൊവിഡ്:525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 684 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 661 പേര്‍ക്കും…………

Aswathi Kottiyoor
WordPress Image Lightbox