21.6 C
Iritty, IN
February 24, 2024
  • Home
  • kannur
  • കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്വർണം പി​ടി​കൂ​ടു​ന്ന​ത് അ​ഞ്ചാം ത​വ​ണ
kannur

കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്വർണം പി​ടി​കൂ​ടു​ന്ന​ത് അ​ഞ്ചാം ത​വ​ണ

മ​ട്ട​ന്നൂ​ർ: ശ​നി​യാ​ഴ്ച വി​മാ​ന​ത്തി​ലെ മാ​ലി​ന്യ​ത്തി​ൽ​നി​ന്നും സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത് അ​ഞ്ചാം​ത​വ​ണ. ശ​നി​യാ​ഴ്ച ഒ​രു കോ​ടി രൂ​പ വി​ല​വ​രു​ന്ന ര​ണ്ടു കി​ലോ​യോ​ളം സ്വ​ർ​ണ​മാ​ണ് വി​മാ​ന​ത്തി​ലെ ക​ക്കൂ​സ് മാ​ലി​ന്യ​ത്തോ​ടൊ​പ്പം ക​ണ്ടെ​ത്തി​യ​ത്.
സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​വ​ർ വി​വ​രം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് ആ​ദ്യ​സൂ​ച​ന. സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ക​സ്റ്റം​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ബു​ദാ​ബി​യി​ൽ​നി​ന്ന് ക​ണ്ണൂ​ർ വ​ഴി കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങേ​ണ്ട 33 യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ ശേ​ഷം ശു​ചീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള ര​ണ്ട് പാ​ക്ക​റ്റ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ക​സ്റ്റം​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രോ​ടും ക​സ്റ്റം​സ് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​മെ​ന്നും സൂ​ച​ന​യു​ണ്ട്.
ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 674 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്തി​രു​ന്നു. ടെ​ർ​മി​ന​ലി​ൽ ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​നാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന മു​റി​യ്ക്ക​ക​ത്താ​ണ് സ്വ​ർ​ണം ക​ണ്ട​ത്. ഒ​രു വ​ർ​ഷം മു​മ്പ് ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലും സ്വ​ർ​ണം ക​ണ്ടെ​ടു​ത്തി​രു​ന്നു.
ലോ​ക്ഡൗ​ണിൽ പി​ടി​കൂ​ടി​യ​ത് 34 കോ​ടി​യു​ടെ സ്വ​ർ​ണം
മ​ട്ട​ന്നൂ​ർ: കോ​വി​ഡ് ലോ​ക് ഡൗ​ൺ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മാ​ത്രം പി​ടി​കൂ​ടി​യ​ത് 34 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം. 2020 മാ​ർ​ച്ച് 24 മു​ത​ൽ ഈ ​വ​ർ​ഷ​ത്തെ ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വ​രെ 69 കി​ലോ​യോ​ളം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. 115 കേ​സു​ക​ളും ക​സ്റ്റം​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ളി​ലും സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി. ഈ ​വ​ർ​ഷം ഒ​ന്പ​ത് ത​വ​ണ​യാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തും കു​റ​ഞ്ഞ​ത്. വ​ൻ​കി​ട സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ കാ​രി​യ​ർ​മാ​രാ​ണ് പി​ടി​യി​ലാ​കു​ന്ന​വ​രി​ൽ മി​ക്ക​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് പ​ല​പ്പോ​ഴും ഇ​വ​ർ അ​റി​യാ​റി​ല്ല. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം സ്വ​ർ​ണം മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റും. ശ​രീ​ര​ത്തി​ലും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ചാ​ണ് മി​ക്ക​വ​രും സ്വ​ർ​ണം ക​ട​ത്തു​ന്ന​ത്. ഒ​പ്പ​മു​ള്ള കു​ട്ടി​യു​ടെ ഡ​യ​പ്പ​റി​ൽ ഒ​ളി​പ്പി​ച്ച് വ​രെ സ്വ​ർ​ണം ക​ട​ത്താ​ൻ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ്ര​മം ന​ട​ന്നി​രു​ന്നു. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ക്ക​പ്പെ​ട്ടാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും. ഇ​തൊ​ഴി​വാ​ക്കാ​ൻ ഇ​തി​ൽ കു​റ​ഞ്ഞ അ​ള​വി​ലാ​ണ് മി​ക്ക​പ്പോ​ഴും സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​ത്.

Related posts

കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 4.23 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

Aswathi Kottiyoor

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു………… .

Aswathi Kottiyoor

ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox