• Home
  • kannur
  • ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.
kannur

ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.

ക​ണ്ണൂ​ര്‍:​ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തും കൃ​ഷി​വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ക​ല്യാ​ശേ​രി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണി​തെ​ന്നും മാ​തൃ​ക​പ​ര​മാ​യി പ​ദ്ധ​തി സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ല​പ​ഞ്ചാ​യ​ത്തി​നും കൃ​ഷി​വ​കു​പ്പി​നും സാ​ധി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ​വ​രും ഒ​ത്തു​ചേ​ര്‍​ന്ന് പ്ര​തി​സ​ന്ധി നി​റ​ഞ്ഞ ഈ ​കാ​ല​ത്തെ നേ​രി​ടു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള സ​ര്‍​ക്കാ​ര്‍ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​ഷ​മ​യ​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ വി​പ​ണി​ക​ള്‍ കീ​ഴ​ട​ക്കു​മ്പോ​ള്‍ വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ലൂ​ടെ കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രെ പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നും പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നും സാ​ധി​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 4.31 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. മൂ​ന്നു ല​ക്ഷം പ​ച്ച​ക്ക​റി വി​ത്തു​ക​ളും 15 ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ളു​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യ​ത്. കൃ​ഷി​ഭ​വ​ന്‍ മു​ഖാ​ന്ത​രം ജൂ​ണ്‍ 30ന​കം സൗ​ജ​ന്യ​മാ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​വ വി​ത​ര​ണം ചെ​യ്യു​ക. പാ​വ​ല്‍, പ​ട​വ​ലം, വെ​ണ്ട, ത​ക്കാ​ളി, മു​ള​ക്, പ​യ​ര്‍ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ത്തു​ക​ളും തൈ​ക​ളു​മാ​ണു​ള്ള​ത്.

ച​ട​ങ്ങി​ല്‍ ക​ല്യാ​ശേ​രി എം​എ​ല്‍​എ എം. ​വി​ജി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ യു.​പി. ശോ​ഭ, വി.​കെ. സു​രേ​ഷ്ബാ​ബു, കെ.​കെ. ര​ത്ന​കു​മാ​രി, അം​ഗ​ങ്ങ​ളാ​യ തോ​മ​സ് വ​ക്ക​ത്താ​നം, ഇ. ​വി​ജ​യ​ന്‍, ആ​ബി​ദ, എ​ന്‍.​പി. ശ്രീ​ധ​ര​ന്‍, എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ല്‍, ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ഷാ​ജി​ര്‍, ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​ടി. ബാ​ല​കൃ​ഷ്ണ​ന്‍, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് നെ​ല്‍​സ​ണ്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ പി. ​ല​ത, കൃ​ഷി​വി​ജ്ഞാ​ന്‍ കേ​ന്ദ്രം ക​ണ്ണൂ​ര്‍ മേ​ധാ​വി പി. ​ജ​യ​രാ​ജ്, കൃ​ഷി ഓ​ഫീ​സ​ര്‍ പ്ര​മോ​ദ്, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ദൈനംദിന ജീവിതം നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്: സെമിനാര്‍

Aswathi Kottiyoor

ക​ണ്ണൂ​ർ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ൽ ര​ണ്ടു വ​നി​താ ഹോം ​ഗാ​ർ​ഡു​ക​ൾ

Aswathi Kottiyoor

വോട്ടര്‍പട്ടിക പുതുക്കല്‍;രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 23ന്

Aswathi Kottiyoor
WordPress Image Lightbox