കണ്ണൂർ: മട്ടന്നൂർ നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് .35 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 111 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. മട്ടന്നൂരിൽ വിജയ പ്രതീക്ഷയിലാണ് മുന്നണികളെല്ലാം. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്ങ് സമയം.
മട്ടന്നൂരിൽ 35 പോളിങ്ങ് സ്റ്റേഷനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലായിടത്തും വെബ് കാസ്റ്റിങ് സംവിധാനവും ലഭ്യമാണ്. വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇന്ന് മട്ടന്നൂർ നഗരസഭാ പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ഈ മാസം 22ന് മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ചു നടക്കും.