32.8 C
Iritty, IN
February 23, 2024
  • Home
  • kannur
  • നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് ക​ന്പ​നി​ക​ൾ
kannur

നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് ക​ന്പ​നി​ക​ൾ

ക​ണ്ണൂ​ർ: നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​നി​ൽ മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ദാ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​തു​മൂ​ലം പ​ഠ​നം ത​ട​സ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രാ​തി​പ്പെ​ടു​ന്ന​തി​ന് കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​ൽ ല​ഭി​ച്ച അ​ഞ്ഞൂ​റോ​ളം പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
യോ​ഗ​ത്തി​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കു​മെ​ന്നും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ട​വ​റു​ക​ളു​ടെ പ​ണി എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​മൂ​ലം ട​വ​ർ നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ ഗു​ണ​ക​ര​മാ​യ സ്റ്റു​ഡ​ന്‍റ​സ് ഫ്ര​ണ്ട്‌​ലി പ്ലാ​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ നി​ർ​ദേ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചെ​ല​വു​കു​റ​ഞ്ഞ​തും വേ​ഗ​ത​യേ​റി​യ​തും ആ​യ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ കു​റി​ച്ച് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു.യോ​ഗ​ത്തി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ശ​ബീ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ഷ​മീ​മ, പി. ​ഇ​ന്ദി​ര, ഷാ​ഹി​നാ മൊ​യ്തീ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ,
പ്ര​കാ​ശ​ൻ പ​യ്യ​നാ​ട​ൻ, കെ.​പി. അ​ബ്ദു​ൾ റ​സാ​ഖ്, സെ​ക്ര​ട്ട​റി ഡി. ​സാ​ജു, ബി​എ​സ്എ​ൻ​എ​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ പി.​വി. മോ​ഹ​ന​ൻ, ജി​യോ മാ​നേ​ജ​ർ എ. ​അ​നീ​ഷ്, വോ​ഡാ​ഫോ​ൺ- ഐ​ഡി​യ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​പി. സു​നീ​ഷ്, എ​യ​ർ​ടെ​ൽ എ​ൻ​ജി​നീ​യ​ർ ഷി​ജേ​ഷ് ഗ്ലാ​ഡ്സ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും

Aswathi Kottiyoor

കണ്ണൂരിൽ ‘പുരനിറഞ്ഞ്’ നിൽക്കുന്നവരെ കെട്ടിക്കാൻ സർക്കാർ പദ്ധതി

Aswathi Kottiyoor

3100 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ്കാ​സ്റ്റിം​ഗ്

Aswathi Kottiyoor
WordPress Image Lightbox