26.2 C
Iritty, IN
May 3, 2024
  • Home
  • Mattanur
  • നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഒമ്പത് വയസ്സ് മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമം മട്ടന്നൂര്‍ റിപ്പോര്‍ട്ടര്‍ നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഇന്ന് ഒമ്പത് വയസ്സ്. 
Mattanur

നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഒമ്പത് വയസ്സ് മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമം മട്ടന്നൂര്‍ റിപ്പോര്‍ട്ടര്‍ നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഇന്ന് ഒമ്പത് വയസ്സ്. 

      2013 ഏപ്രില്‍ 6 ന് ശനിയാഴ്ചയായിരുന്നു മട്ടന്നൂരിന്റെ നിറസാന്നിധ്യമായിരുന്ന നാസര്‍ മട്ടന്നൂര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. എടയന്നൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ആവശ്യത്തിനുള്ള മണലുമായി സഞ്ചരിക്കുകയായിരുന്ന ലോറിയുടെ പിറകില്‍ നാസര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. റോഡിന്റെ കയറ്റത്തില്‍ നിയന്ത്രണം വിട്ട ലോറി പിന്നോട്ട് വന്ന് നാസറിന്റെ ബൈക്കിലിടിച്ചായിരുന്നു അപകടം. അന്നേ ദിവസം പുലര്‍ച്ചെ മട്ടന്നൂരിനടുത്ത മരുതായിയില്‍ ബൈക്കില്‍ സഞ്ചരിക്കവേ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണപ്പെട്ട പൊറോറയിലെ എം.വി. ദിലീപിന്റെ മരണക്കുറിപ്പായിരുന്നു നാസര്‍ അയച്ച ഒടുവിലത്തെ വാര്‍ത്ത.
മാധ്യമത്തിന്റെ മീഡിയ വണ്‍ ചാനലിനായിരുന്നു ഇതു നല്‍കിയത്.
തലശ്ശേരിയില്‍ നിന്ന് പുറപ്പെട്ടിരുന്ന സൂചന സായാഹ്ന പത്രങ്ങളിലൂടെ പത്ര പ്രവര്‍ത്തന രംഗത്തെത്തിയ നാസര്‍ 1993 മുതലാണ് മാധ്യമം പത്രത്തിന്റെ മട്ടന്നൂരിലെ പ്രാദേശിക ലേഖകനായത്. തുടര്‍ന്ന് സമൂഹത്തിനിടയിലെ ചെറു ചലനങ്ങള്‍ പോലും നാസറിന് വാര്‍ത്തയായി മാറുകയായിരുന്നു. വാര്‍ത്ത കണ്ടെത്തുന്നതിലെ പക്വത തന്നെയായിരുന്നു നാസറിന്റെ വ്യക്തിപ്രഭാവവും. പ്രാദേശിക ലേഖകനായിരിന്നിട്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും വാര്‍ത്താ ശേഖരണത്തിന് നാസറിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു.
നാസര്‍ മട്ടന്നൂരിന്റെ സ്മരണ അയവിറക്കുകയാണ് മട്ടന്നൂരില്‍ ഇന്ന് സഹപ്രവര്‍ത്തകരും കുടുംബാഗംങ്ങളും

Related posts

സംസ്ഥാന അതിർത്തിയിൽ എക്സൈസ് പോലീസ് ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന

Aswathi Kottiyoor

മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി കോ​വി​ഡ്‌ ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്‌ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
WordPress Image Lightbox