മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന് ചുറ്റും കൃഷി നാശമുണ്ടാകുന്നത് തടയാന്‍ തോടുകള്‍ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് കെ.കെ. ശൈലജ എംഎല്‍എ.
എസ്റ്റിമേറ്റ് റിവൈസ് ചെയ്തു ഭരണാനുമതിക്ക് നല്‍കിയിട്ടുണ്ട്. മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരോട് ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവള പുനരധിവാസ കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണും. മണ്ഡലത്തിന്റെ തുടര്‍ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ചെറുനഗരങ്ങളുടെ പരിഷ്കരണത്തിന് പദ്ധതി തയാറാക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തും. സ്പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള ഗവ. ആശുപത്രി കെട്ടിടം പൊതുജനാരോഗ്യ സേവന കേന്ദ്രമാക്കും. പഴശിയില്‍ 50 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കാനാവും. ഒന്‍പത് കോടി രൂപയുടെ കേന്ദ്രഫണ്ടും സംസ്ഥാന ഫണ്ടും സംയോജിപ്പിച്ചാണ് ആയുര്‍വേദ ആശുപത്രി നിര്‍മിക്കുന്നത്. ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മാണം ആറുമാസം കൊണ്ട് പൂര്‍ത്തിയാകും. മോഡല്‍ ബഡ്സ് സ്കൂളായി ഇത് മാറും. പഴശി കനാല്‍ നവീകരണവും താമസിയാതെ തുടങ്ങും. വെള്ളിയാംപറമ്പിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് മികച്ച വ്യവസായ കേന്ദ്രമാക്കി മാറ്റും. വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ അക്വിസിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വില നിര്‍ണയം നടത്തി ഭൂമി വൈകാതെ ഏറ്റെടുക്കുമെന്നും കെ.കെ. ശൈലജ എംഎല്‍എ പറഞ്ഞു.
previous post