കണ്ണൂർ: ജില്ലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കണ്ണൂർ ഡെവലപ്മെന്റ് ഫോറത്തിന്റെ (കെഡിഎഫ്) ലോഗോ മന്ത്രി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്തു. കെഡിഎഫ് ചെയർമാൻ ഡോ. ജോസഫ് ബെനവൻ, കോ-ചെയർമാൻ സി. ജയചന്ദ്രൻ, ജോ.കൺവീനർ കെ.വി. ദിവാകർ, ട്രഷറർ കെ. വിനോദ് നാരായണൻ, പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ്, ചേംബർ സെക്രട്ടറി ഹനീഷ് വാണിയങ്കണ്ടി, ദിശ ജനറൽ സെക്രട്ടറി ആർക്കിടെക്ട് ടി.വി. മധുകുമാർ, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് (നോർത്ത് സോൺ) ജോസഫ് പൈകട, വെയ്ക് ട്രഷറർ ഷഹീർ പാലക്കോടൻ എന്നിവർ പങ്കെടുത്തു.
മുടങ്ങിക്കിടക്കുന്നതും പാതിവഴിയിലായതുമായ ജില്ലയിലെ വിവിധ വികസന പദ്ധതികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ മന്ത്രിക്കു നൽകി. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, ദിശ, കേരള ടെക്സ്റ്റൈൽ എക്സ്പോർട്ടേഴ്സ് ഓർഗനൈസേഷൻ, കണ്ണൂർ പ്രസ്ക്ലബ് തുടങ്ങിയ സംഘടനകളാണ് കെഡിഎഫിലുള്ളത്.