• Home
  • Kottiyoor
  • പാ​ൽ​ച്ചു​ര​ത്ത് പു​ലിഭീ​തി; നാ​ട്ടു​കാ​ർ വനം അ​ധി​കൃ​ത​രെ ത​ട​ഞ്ഞു​വ​ച്ചു
Kottiyoor

പാ​ൽ​ച്ചു​ര​ത്ത് പു​ലിഭീ​തി; നാ​ട്ടു​കാ​ർ വനം അ​ധി​കൃ​ത​രെ ത​ട​ഞ്ഞു​വ​ച്ചു

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം പു​തി​യ​ങ്ങാ​ടി​യി​ൽ പു​ലി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ വ​ന വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ നി​ര​ന്ത​രം അ​ക്ര​മി​ക്കു​ക​യും മ​നു​ഷ്യ ജീ​വ​നു ഭീ​ഷ​ണിയാകുകയും ചെയ്തതോ​ടെ​യാ​ണ് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തുവ​ന്ന​ത്. ആ​ഴ്ച്ച​ക​ൾ​ക്ക് മു​മ്പ് അ​ഞ്ച് വ​ള​ർ​ത്തു​നാ​യ്ക്ക​ളെ പു​ലി പി​ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ലി ഭീ​തി​ കാരണം കൃ​ഷി​യി​ട​ത്തി​ൽ പ​ക​ലുപോ​ലും ജോ​ലി ചെ​യ്യാ​നോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​റ​ത്തി​റ​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
കൂ​ടുവ​ച്ച് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്ന് അ​വ​ശ്യ​ത്തി​ന് വ​നം വ​കു​പ്പ് അ​നു​കൂ​ല​മാ​യി ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച​ത്. തു​ട​ർ​ന്ന് കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച​ർ സു​ധീ​ർ നാ​രോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി . പു​ലി​യു​ടെ സാ​ന്നിധ്യം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി കാ​മ​റ​കൾ സ്ഥാ​പി​ക്കു​ക​യും രാ​ത്രി​യി​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ്ര​ദേ​ശ​ത്ത് കാ​വ​ൽ ഉ​ണ്ടാ​കു​മെ​ന്നും പു​ലി​യു​ടെ സ്ഥി​രീക​ര​ണ​മു​ണ്ടാ​യാ​ൽ കൂ​ടുവ​ച്ച് പി​ടി​കൂ​ടു​മെ​ന്നും ഉ​റ​പ്പ് ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ വി​ട്ട​യ​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പുടാ​കം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ കെ. ​സു​നീ​ന്ദ്ര​ൻ, വാ​ർ​ഡ് മെ​ംബർ ഷാ​ജി പൊ​ട്ട​യി​ൽ, റെ​ജി ക​ന്നു​കു​ഴി , സി​ജു താ​ന്നി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

Related posts

വൈശാഖ മഹോത്സവം ; അത്തം നാളിലെ ചടങ്ങ് നാളെ നടക്കും

Aswathi Kottiyoor

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു

Aswathi Kottiyoor

വൈശാഖ മഹോത്സവം ; കല പൂജയ്ക്കുള്ള കലങ്ങള്‍ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ചു

Aswathi Kottiyoor
WordPress Image Lightbox