24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് നാളെ തുടക്കമാകും.
Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് നാളെ തുടക്കമാകും.

കൊട്ടിയൂര്‍: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ,ആരോഗ്യസേന,ആരോഗ്യ പ്രവര്‍ത്തകര്‍,വാര്‍ഡ് മെമ്പര്‍മാര്‍ അടങ്ങിയ ടീം പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദര്‍ശിക്കുകയും ഉറവിട നിര്‍മാര്‍ജനം, കൊതുകുസാന്ദ്രതാപഠന നോട്ടീസ് എന്നിവ വിതരണം നടത്തും. റബ്ബര്‍ തോട്ടങ്ങള്‍, കൊക്കോ തോട്ടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ പരിശോധന നടത്തി ശുചിത്വ നിലവാരം വിലയിരുത്തും. തുടര്‍ന്ന് വാര്‍ഡ്തല സമിതി യുടെ നേതൃത്വത്തില്‍ ടൗണ്‍ ശുചീകരിക്കും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് കൊട്ടിയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ ഹൈ വിഷന്‍ ന്യൂസിനോട് പറഞ്ഞു.പഞ്ചായത്തില്‍ വെച്ച് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി,ഭരണസമിതി അംഗങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.

Related posts

കെ കുഞ്ഞിരാമൻ നവതി ആഘോഷം; കൊട്ടിയൂരിൽ 30 അംഗ കമ്മിറ്റി രൂപികരിച്ചു

Aswathi Kottiyoor

ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠന ശിബിരം കൊട്ടിയൂർ ശ്രീ ഗംഗ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്തു തല വിമുക്തി കമ്മിറ്റി യോഗം നടത്തി

Aswathi Kottiyoor
WordPress Image Lightbox