ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം കൊട്ടിയൂർ പെരുമാളിന് സമർപ്പിച്ചു . തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിച്ചത്.. നൂറ് ഇടങ്ങഴി അരി, നൂറ് നാളികേരം, നൂറുകിലോ ശർക്കര, നൂറ് പഴം, നെയ്യ് എന്നിവ ചേർത്താണ് പായസം തയ്യാറാക്കിയത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കാൽവട്ടള പായസ നിവേദ്യമാണ് നടത്തിയത്.മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു
തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം നിവേദിക്കുന്നത്.
ഞായറാഴ്ച പുണർതം ചതുശ്ശതം നടക്കും. 16-നാണ് മകം കലംവരവ്.
previous post