34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • പാ​ൽ​ച്ചു​ര​ത്ത് വീ​ണ്ടും ക​ടു​വാ ഭീ​തി
Kottiyoor

പാ​ൽ​ച്ചു​ര​ത്ത് വീ​ണ്ടും ക​ടു​വാ ഭീ​തി

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​ര​ത്ത് വീ​ണ്ടും ക​ടു​വ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. പാ​ൽ​ച്ചു​രം സ്വ​ദേ​ശി ഉ​റു​മ്പി​ൽ ത​ങ്ക​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ൽ​പ്പാടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​സ​ങ്ങ​ളി​ൽ ബോ​യ്സ് ടൗ​ൺ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​നയാത്രക്കാർ ക​ടു​വ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​താ​യി കാ​ണു​ക​യും ന​വമാ​ധ്യ​മ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്‌ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​ൽ​ച്ചു​രം പു​തി​യ​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ക​യും ചെ​യ്തി​രു​ന്നു. വ​നം വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ക്കു​ക​യും കൂ​ട് സ്ഥാ​പി​ച്ച് ക​ടു​വ​യെ പി​ടി​കൂ​ടാം എ​ന്ന് ഉ​റ​പ്പ് ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ല്ല.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ ഓണാഘോഷ സമാപനവും മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി

Aswathi Kottiyoor

പാല്‍ച്ചുരം ആശ്രമം ജംഗ്ഷനിലെ റോഡില്‍ വാഹനത്തില്‍ നിന്ന് ഓയില്‍ വീണതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് അപകടഭീഷണിയായി

Aswathi Kottiyoor

ഹിന്ദു ഐക്യ വേദി കൊട്ടിയൂർ വിസ്തൃത പ്രവാസം മഹിളാ ഐക്യ വേദി അതിയക്ഷ രമണി മന്ദഞ്ചേരിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox