28.2 C
Iritty, IN
November 30, 2023
  • Home
  • Mattanur
  • മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു….
Mattanur

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു….

മട്ടന്നൂർ: സാമൂഹിക നീതി വകുപ്പിന് കീഴിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പണി മട്ടന്നൂരിൽ പുരോഗമിക്കുകയാണ്. മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ മൂന്ന് നില കെട്ടിടം ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ഷെൽട്ടർ ഹോം ആണ്. നഗരസഭാ വിട്ടുനൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.
2016-ൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണം പഴശ്ശിയിൽ തുടങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളും കോവിഡ് ലോക്ഡൗൺ മൂലവും പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. മൂന്ന് നിലകളിലേക്കും റാമ്പുകൾ ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അനുയോജ്യമായ മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഈ കെട്ടിടത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനും പരിശീലനത്തിനുമായാണ് ഈ കേന്ദ്രം തുടങ്ങുന്നത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്ച്വൽ റിഹാബിലിറ്റേഷൻ, വൊക്കേഷണൽ ട്രെയിനിങ്, സ്പെഷ്യൽ എഡ്യൂക്കേഷൻ തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും.ഒരു മാസത്തിനുള്ളിൽ സെന്ററിന്റെ പണി പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

Related posts

മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ.

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം 12ന്

Aswathi Kottiyoor
WordPress Image Lightbox