24.7 C
Iritty, IN
May 4, 2024
  • Home
  • Mattanur
  • ചാലോട് പനയത്താംപറമ്പില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
Mattanur

ചാലോട് പനയത്താംപറമ്പില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

മട്ടന്നൂര്‍: ചാലോട് പനയത്താംപറമ്പില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നാലാങ്കേരിയിലെ ഷാഹിദ മന്‍സിലില്‍ മുഹമ്മദ് റഫീക്ക് – ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റഫ്‌നാ (20) സാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം.  റഫ്‌നാസ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ എതിരെ വരികയായിരുന്ന ബൈക്കിടിച്ചായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചു വീണ റഫ്‌നാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കും. സഹോദരങ്ങള്‍: സഹല, ആയിഷ, സിയ, ഷാഹിദ്, ഷഫിന്‍.

Related posts

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുനരധിവാസ കേന്ദ്രം..

Aswathi Kottiyoor

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു.

Aswathi Kottiyoor

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു….

Aswathi Kottiyoor
WordPress Image Lightbox