28.9 C
Iritty, IN
July 5, 2024
  • Home
  • kannur
  • കാറ്റിൽ പറക്കുന്ന നിയന്ത്രണങ്ങൾ ; സന്ദർശകർ നിറഞ്ഞ്​ പയ്യാമ്പലം ബീച്ച്​
kannur

കാറ്റിൽ പറക്കുന്ന നിയന്ത്രണങ്ങൾ ; സന്ദർശകർ നിറഞ്ഞ്​ പയ്യാമ്പലം ബീച്ച്​

ക​ണ്ണൂ​ർ: കോ​വി​ഡ്​ വ്യാ​പ​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളു​മെ​ല്ലാം ക​ട​ലാ​സി​ല​ല്ലെ​ന്ന്​​ അ​ധി​കാ​രി​ക​ളും വി​ദ​ഗ്​​ധ​രും നി​ര​ന്ത​രം പ​റ​യു​​േ​മ്പാ​ഴും പൊ​തു​വി​ട​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടു​ന്ന​തും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും തു​ട​രു​ന്നു. ക​ണ്ണൂ​ർ ടൗ​ണി​ലും പ​യ്യാ​മ്പ​ലം ബീ​ച്ച്​ അ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും കു​ടും​ബ​വു​മാ​യെ​ത്തി​യ​വ​ർ ഏ​റെ​യാ​ണ്.ശ​ക്​​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി പൊ​ലീ​സും ജി​ല്ല ഭ​ര​ണ​കൂ​ട​വും നീ​ങ്ങു​േ​മ്പാ​ഴാ​ണ്​ ഈ ​ലം​ഘ​നം. ഞാ​യ​റാ​ഴ്​​ച ജില്ലയിൽ 1451 പേ​ർ​ക്കാണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചത്​.തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,000 ക​ട​ന്ന​ത്.

കൃ​ത്യ​മാ​യി മാ​സ്​​ക്​ അ​ണി​യാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ്​ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഒ​ഴി​വു​ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച നി​ര​വ​ധി​പേ​രാ​ണ്​ പ​യ്യാ​മ്പ​ലം ബീ​ച്ചി​ലെ​ത്തി​യ​ത്. മി​ക്ക​വ​രും കു​ടും​ബ​വു​മാ​യാ​ണ്​ എ​ത്തി​യ​ത്.

കു​ഞ്ഞു​ങ്ങ​ളെ​യ​ട​ക്കം കൊ​ണ്ടു​വ​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. സാ​ധാ​ര​ണ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ 5,000 മു​ത​ൽ 10,000 വ​രെ സ​ന്ദ​ർ​ശ​ക​രാ​ണ്​ പ​യ്യാ​മ്പ​ല​ത്ത്​ എ​ത്താ​റു​ള്ള​ത്. ജി​ല്ല​യി​ൽ ആ​യി​ര​ത്തി​ലേ​റെ കോ​വി​ഡ്​ പോ​സി​റ്റി​വ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്​​ത​മാ​ക്കി​യി​ട്ടും ആ​യി​ര​ത്തോ​ളം പേ​രാ​ണ്​ ഞാ​യ​റാ​ഴ്​​ച ബീ​ച്ചി​ലെ​ത്തി​യ​ത്. വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യ​മ​നു​വ​ദി​ച്ച​ത്. ആ​റി​ന്​ ശേ​ഷ​വും ബീ​ച്ചി​ൽ​നി​ന്ന്​ മ​ട​ങ്ങാ​ത്ത സ​ഞ്ചാ​രി​ക​ളെ കോ​സ്​​റ്റ​ൽ, പി​ങ്ക്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും ലൈ​ഫ്​ ഗാ​ർ​ഡു​മാ​രും ​േച​ർ​ന്ന്​ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

വൈ​കീ​ട്ട്​ ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളു​മാ​യും കു​ടും​ബ​വു​മാ​യും എ​ത്തി​യ​വ​രെ പൊ​ലീ​സ്​ ബോ​ധ​വ​ത്​​ക​രി​ച്ചു. മാ​സ്​​ക്​ അ​ണി​യാ​തെ​യും കൂ​ട്ടം കൂ​ടി​യും നി​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി യൂ​നി​ഫോ​മി​ലും അ​ല്ലാ​തെ​യും പൊ​ലീ​സി​െൻറ സാ​ന്നി​ധ്യം ബീ​ച്ചി​ലു​ണ്ട്. സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്​ കു​റ​യു​ന്ന​തോ​ടെ ബീ​ച്ചി​ലെ ചെ​റു​ക​ട​ക​ൾ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ തു​റ​ക്കി​ല്ല.

മു​ഴ​പ്പി​ല​ങ്ങാ​ട്​ ബീ​ച്ചി​ലും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും കൂ​ട്ട​മാ​യെ​ത്തി​യ​വ​രെ അ​ധി​കൃ​ത​ർ ബോ​ധ​വ​ത്​​ക​രി​ച്ചു. ബ​സു​ക​ളി​ൽ നി​ന്നു​യാ​ത്ര നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. പൊ​തു​വെ ബ​സ്​ സ​ർ​വി​സ്​ കു​റ​വാ​യ ഞാ​യ​റാ​ഴ്​​ച പ​ല ബ​സു​ക​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. പ​ല​രു​ടെ​യും മാ​സ്​​കു​ക​ൾ ശ​രി​യാ​യ രീ​തി​യി​ലാ​യി​രു​ന്നി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നാ​ണ്​ പൊ​ലീ​സി​െൻറ തീ​രു​മാ​നം.

Related posts

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ.*

Aswathi Kottiyoor

ക​രി​ന്ത​ളം-​വ​യ​നാ​ട് 400 കെ​വി ലൈ​ൻ: എ​കെ​സി​സി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 673 പേര്‍ക്ക് കൂടി കൊവിഡ്: 607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox